SignIn
Kerala Kaumudi Online
Tuesday, 26 May 2026 4.05 PM IST

കണ്ണീരോർമ്മയായി ശ്രീനന്ദ; വിതുമ്പി നാട്

a

പാലക്കാട്: ആശകൾ ബാക്കിവച്ച്, പ്രിയപ്പെട്ടവരെ തോരാക്കണ്ണീരിലാഴ്ത്തി ശ്രീനന്ദ യാത്രയായി. പഠനത്തിൽ മിടുക്കി. പത്താംക്ളാസ് പരീക്ഷയിൽ മികച്ച വിജയം പ്രതീക്ഷിച്ചു. ഫലം വരും മുമ്പ്, പക്ഷേ...

കർണാടകയിലെ ചിക്കമഗളൂരുവിൽ വിനോദയാത്രയ്ക്കിടെ കാണാതായി, പിന്നീട് മരിച്ചനിലയിൽ പാറയിടുക്കിൽ കണ്ടെത്തിയ പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ശ്രീനന്ദയുടെ (15) മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് 1.30ന് ഐവർമഠം ശ്മശാനത്തിൽ സംസ്കരിച്ചു.

അമ്മേടെ മുത്തേ.... ഒന്നെണീക്ക് പൊന്നേ... കണ്ട് കൊതി തീർന്നില്ലല്ലോ മോളെ... ചേതനയറ്റ ശരീരം അവസാനമായി കണ്ട അമ്മ രോഹിണി നിലവിളിച്ചു. ആശ്വസിപ്പിക്കാൻ പോലുമാവാതെ കണ്ടുനിന്നവരും കണ്ണീരണിഞ്ഞു. അച്ഛൻ രമേശും സഹോദരൻ സച്ചുവും വീടിന്റെ കോലായിൽ മരവിച്ചിരുന്നു.

ചിക്കമഗളൂരുവിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് മൃതദേഹവുമായി ബന്ധുക്കൾ വീട്ടിലേക്ക് യാത്ര തിരിച്ചത്. ഇന്നലെ രാവിലെ 10.50ന് കടമ്പഴിപ്പുറം കൊല്ലിയാനി കൂത്തറ വീട്ടിലെത്തിച്ചു. 11.15ന് വീട്ടുമുറ്റത്ത് പൊതുദർശനത്തിന് വച്ചു.

നാടിന്റെയാകെ പൊന്നോമനയായ ശ്രീനന്ദയെ അവസാനമൊന്ന് കാണാൻ നാടൊന്നാകെ ഒഴുകിയെത്തി. വി.കെ.ശ്രീകണ്ഠൻ എം.പി, കെ.പ്രേംകുമാർ എം.എൽ.എ, പി.കെ.ശശി തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. കടമ്പഴിപ്പുറം ഹൈസ്കൂളിലെ സഹപാഠികൾ പൊട്ടിക്കരഞ്ഞു. അദ്ധ്യാപകർ തേങ്ങലടക്കാൻ പ്രയാസപ്പെട്ടു. ഉച്ചയ്ക്ക് ഒരുമണിയോടെ മൃതദേഹം തിരുവില്വാമല ഐവർമഠം ശ്മശാനത്തിലെത്തിച്ച് സഹോദരനും അടുത്ത ബന്ധുക്കളും അന്ത്യകർമ്മങ്ങൾ ചെയ്തു.

ഈമാസം, നാലിനാണ് കടമ്പഴിപ്പുറത്തു നിന്ന് അച്ഛനും അമ്മയുമുൾപ്പെട്ട സംഘത്തിനൊപ്പം ശ്രീനന്ദ വിനോദയാത്രപോയത്. ഹംപി സന്ദർശിച്ചശേഷം ചൊവ്വാഴ്ച മാണിക്യധാരയിലെത്തി. അന്ന് വൈകിട്ട് 5. 20നാണ് ശ്രീനന്ദയെ മലമുകളിൽ വച്ച് കാണാതായത്. ഉടൻ തെരച്ചിൽ ആരംഭിച്ചെങ്കിലും വെള്ളിയാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.

ശ്രീ​ന​ന്ദ​യു​ടെ​ ​മ​ര​ണ​കാ​ര​ണം
ത​ല​യ്ക്കേ​റ്റ​ ​പ​രി​ക്ക്

​ ​അ​സ്വാ​ഭാ​വി​ക​ത​യി​ല്ലെ​ന്ന് ​പോ​സ്റ്റ്‌​മോ​ർ​ട്ടം​ ​റി​പ്പോ​ർ​ട്ട്
പാ​ല​ക്കാ​ട്:​ ​ശ്രീ​ന​ന്ദ​യു​ടെ​ ​മ​ര​ണ​കാ​ര​ണം​ ​വീ​ഴ്ച​യി​ൽ​ ​ത​ല​യു​ടെ​ ​വ​ല​തു​ഭാ​ഗ​ത്തേ​റ്റ​ ​ഗു​രു​ത​ര​ ​പ​രി​ക്കെ​ന്ന് ​പ്രാ​ഥ​മി​ക​ ​പോ​സ്റ്റ്‌​മോ​ർ​ട്ടം​ ​റി​പ്പോ​ർ​ട്ട്.​ ​ശ​രീ​ര​ത്തി​ൽ​ ​ഉ​ട​നീ​ളം​ ​പ​രി​ക്കു​ക​ളു​ണ്ട്.​ ​അ​സ്ഥി​ക​ൾ​ ​പൊ​ട്ടി​യ​ ​നി​ല​യി​ലാ​ണ്.​ ​മ​ര​ണ​ത്തി​ൽ​ ​അ​സ്വാ​ഭാ​വി​ക​ത​ ​ഇ​ല്ലെ​ന്നും​ ​റി​പ്പോ​ർ​ട്ട് ​വ്യ​ക്ത​മാ​ക്കു​ന്നു.
അ​പ​ക​ട​മ​ര​ണ​മെ​ന്നാ​ണ് ​ചി​ക്ക​മ​ഗ​ളൂ​രു​ ​പൊ​ലീ​സി​ന്റെ​യും​ ​പ്രാ​ഥ​മി​ക​നി​ഗ​മ​നം.​ ​കൂ​ടു​ത​ൽ​ ​അ​ന്വേ​ഷ​ണ​ത്തി​ന് ​ശേ​ഷ​മേ​ ​വ്യ​ക്ത​ത​ ​വ​രി​ക​യു​ള്ളൂ.​ ​പ്ര​ദേ​ശ​ത്ത് ​ആ​ദ്യ​മാ​യാ​ണ് ​ഇ​ത്ത​ര​മൊ​രു​ ​അ​പ​ക​ടം.​ 1500​ ​അ​ടി​ ​താ​ഴ്ച​യു​ള്ള​ ​മ​ല​യി​ടു​ക്കി​ലേ​ക്ക് ​വീ​ണ​പ്പോ​ൾ​ ​മ​ര​ച്ചി​ല്ല​ക​ളി​ലും​ ​പാ​റ​ക​ളി​ലും​ ​ത​ട്ടി​യു​ണ്ടാ​യ​താ​കാം​ ​മു​റി​വു​ക​ളെ​ന്നും​ ​പൊ​ലീ​സ് ​പ​റ​യു​ന്നു.

ശ്രീ​ന​ന്ദ​ ​ബാ​രി​ക്കേ​ഡ്
മ​റി​ക​ട​ന്നെ​ന്ന് ​ബ​ന്ധു
വ്യൂ​പോ​യി​ന്റി​ൽ​ ​ബാ​രി​ക്കേ​ഡ് ​സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.​ ​ശ്രീ​ന​ന്ദ​ ​ഇ​ത് ​മ​റി​ക​ട​ന്ന് ​പാ​റ​യ്ക്ക​ടു​ത്ത് ​പോ​യി​ ​താ​ഴേ​ക്ക് ​നോ​ക്കി​യി​രു​ന്നു.​ ​ഇ​തു​ ​ക​ണ്ട് ​തി​രി​കെ​ ​ക​യ​റ്റി​യെ​ന്ന് ​ബ​ന്ധു​ ​പ​റ​യു​ന്നു.​ ​ഒ​രു​ത​വ​ണ​ ​കു​ട്ടി​ ​ബാ​രി​ക്കേ​ഡി​ന് ​പു​റ​ത്ത് ​പോ​യ​താ​ണ്.​ ​വ​ഴ​ക്കു​പ​റ​ഞ്ഞ് ​അ​ക​ത്ത് ​ക​യ​റ്റി.​ ​പി​ന്നെ​ ​അ​വി​ടെ​ ​ഇ​രി​ക്കു​ക​യാ​യി​രു​ന്നു.​ ​ര​ണ്ടാ​മ​തും​ ​പോ​യി​ക്കാ​ണും.​ ​പൊ​ലീ​സി​ന്റെ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ക്ക​ട്ടെ​യെ​ന്നും​ ​ബ​ന്ധു​ ​പ​റ​ഞ്ഞു.​ ​ബാ​രി​ക്കേ​ഡി​ന് ​സ​മീ​പ​ത്തു​ ​നി​ന്ന് ​സു​ഹൃ​ത്ത് ​പ​ക​ർ​ത്തി​യ​ ​സെ​ൽ​ഫി​യാ​ണ് ​ശ്രീ​ന​ന്ദ​യു​ടെ​ ​ഒ​ടു​വി​ല​ത്തെ​ ​ചി​ത്രം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SREENANDA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA