
തിരുവനന്തപുരം: ശബരിമല വികസനത്തിന്റെ പേരിൽ പ്രത്യേക അതോറിട്ടി രൂപീകരിക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറണമെന്ന് തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ദേവസ്വം ബോർഡിന്റെ അധികാരങ്ങളെയും സ്വയംഭരണ അവകാശത്തെയും ബാധിക്കുന്ന തീരുമാനങ്ങളുണ്ടാവരുതെന്നും വികസന പ്രവർത്തനങ്ങൾ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ നടപ്പാക്കണമെന്നും സംസ്ഥാന പ്രസിഡൻ്റ് എസ്.പി.പ്രജിത് കുമാർ, ജനറൽ സെക്രട്ടറി എസ്.എൽ കൃഷ്ണകുമാർ എന്നിവർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |