SignIn
Kerala Kaumudi Online
Thursday, 17 September 2026 2.19 AM IST

ചിങ്ങത്തിലെ താലികെട്ട് 3,116 ; ഗുരുവായൂരിൽ റെക്കാഡുമേളം

ss

ഗുരുവായൂർ: ചിങ്ങം കഴിഞ്ഞു, കല്യാണങ്ങളുടെ എണ്ണത്തിൽ ചരിത്രം തിരുത്തി ഗുരുവായൂരിലെ വിവാഹത്തിരക്കും ഒഴിഞ്ഞു. ഇക്കൊല്ലം ചിങ്ങത്തിൽ ഗുരുവായൂരിൽ നടന്നത് 3,116 വിവാഹങ്ങൾ. ഇതിലേറെയും വിവാഹത്തിരക്ക് ഞായറാഴ്ചകളിലായിരുന്നു. സെപ്തംബർ 13ലെ 420 വിവാഹങ്ങളാണ് ക്ഷേത്രത്തിൽ നാളിതുവരെ നടന്നതിൽ റെക്കാഡ്. ആഗസ്റ്റ് 23ന് നടന്ന 416 വിവാഹങ്ങളാണ് തൊട്ടുതാഴെ. ആഗസ്റ്റ് 30ന് 367 വിവാഹം നടന്നു.

2024 സെപ്തംബർ എട്ടിലെ 334 വിവാഹങ്ങളായിരുന്നു ഇതുവരെയുള്ള ചിങ്ങമാസത്തെ റെക്കാഡ്. ഇതാണ് ഇത്തവണ തിരുത്തിയത്. തിരക്കുള്ള ദിവസങ്ങളിൽ ക്ഷേത്രദർശനവും വിവാഹച്ചടങ്ങും സുഗമമാക്കാൻ ദേവസ്വം പ്രത്യേക ക്രമീകരണം ഒരുക്കിയിരുന്നു. നേരത്തെ പുലർച്ചെ അഞ്ച് മുതൽ ആരംഭിക്കാറുള്ള വിവാഹം ഇക്കൊല്ലം ചിങ്ങത്തിൽ പുലർച്ചെ നാലു മുതലാണ് തുടങ്ങിയത്. ആറ് മണ്ഡപങ്ങൾ ദേവസ്വം തയ്യാറാക്കി.

തെക്കേനടയിലെ പന്തലിലെത്തി റിപ്പോർട്ട് ചെയ്ത വിവാഹസംഘങ്ങൾക്ക് ടോക്കൺ നൽകി പന്തലിൽ വിശ്രമിക്കാൻ അവസരമൊരുക്കി. ഒരു വിവാഹസംഘത്തിൽ ഫോട്ടോഗ്രഫർമാർ ഉൾപ്പെടെ 24 പേരെ മാത്രമാണ് മണ്ഡപത്തിലേക്ക് പ്രവേശിപ്പിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA