SignIn
Kerala Kaumudi Online
Tuesday, 14 July 2026 1.50 PM IST

കൊല്ലത്ത് ഓടുന്ന സ്വകാര്യ ബസിൽനിന്ന് റോഡിലേയ്ക്ക് തെറിച്ചുവീണു: വിദ്യാർത്ഥിനിയുടെ തലയ്ക്ക് പരിക്ക്

accident
വിദ്യാർത്ഥിനി ബസിൽ നിന്ന് വീഴുന്നുതിന്റെ സിസിടിവി ദൃശ്യം

കൊല്ലം: കൊല്ലത്ത് ഓടുന്ന സ്വകാര്യ ബസിൽനിന്ന് തെറിച്ചുവീണ് വിദ്യാർത്ഥിനിയ്ക്ക് പരിക്ക്. പരിക്കേറ്റ വിദ്യാർത്ഥിനി തിരുവനന്തപുരം വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്ന് രാവിലെ ചടയമംഗലം പോരേടം ചന്തമുക്കിൽവച്ചാണ് അപകടമുണ്ടായത്. എഎസ്എം എന്ന സ്വകാര്യബസിൽ നിന്ന് വിദ്യാർത്ഥിനി തെറിച്ചുവീഴുകയായിരുന്നു. നല്ല തിരക്കായതിനാൽ ഡോറിനോട് ചേർന്നായിരുന്നു പെൺകുട്ടി നിന്നത്. അമിതവേഗതയിലായിരുന്ന ബസിന്റെ ഡോർ തുറന്ന് റോഡിലേയ്ക്ക് വീഴുകയായിരുന്നു.

തലയിടിച്ചാണ് വിദ്യാർത്ഥിനി വീണത്. പിന്നാലെ സ്ഥലത്തുണ്ടായിരുന്ന നാട്ടുകാർ പരിക്കേറ്റ വിദ്യാർത്ഥിനിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. അതേസമയം, ബസിന്റെ അമിതവേഗതയും തിരക്കുമാണ് അപകടത്തിന് കാരണമെന്നാണ് വിവരം.

English Summary

A female student was injured this morning after falling from a private bus in Chadayamangalam, Kollam. The incident occurred when the overcrowded ASM bus, allegedly speeding, caused the student to fall from an open door. She sustained head injuries and is receiving treatment at Gokulam Medical College Hospital, Thiruvananthapuram. CCTV footage of the accident has been released.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOLLAM BUS ACCIDENT, STUDENT INJURED, KOLLAM, PRIVATE BUS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA