SignIn
Kerala Kaumudi Online
Wednesday, 09 September 2026 5.16 PM IST

ക്ലാസിൽ തലകറങ്ങി വീണ് വിദ്യാർത്ഥി; 'നീ ഇതുവരെ ചത്തില്ലേ' എന്ന് അദ്ധ്യാപികയുടെ ചോദ്യം; പ്രതിഷേധം

student-teacher
പ്രതീകാത്മക എഐ ചിത്രം

കണ്ണൂർ: ക്ലാസിൽ തലകറങ്ങി വീണ വിദ്യാർത്ഥിയോട് മനുഷ്യത്വരഹിതമായി പെരുമാറി അദ്ധ്യാപിക. ഇരിട്ടി കുന്നോത്ത് സെന്റ് ജോസഫ് യുപി സ്‌കൂളിലെ അദ്ധ്യാപിക ലിൻഡോ ജോസാണ് വിദ്യാർത്ഥിയോട് ക്രൂരതയോടെ പെരുമാറിയത്. ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന വിദ്യാർത്ഥി ക്ലാസിൽ കുഴഞ്ഞുവീഴുകയും അബോധാവസ്ഥയിലാകുകയും ചെയ്തതോടെ 'നീ ഇതുവരെ ചത്തില്ലേ? എന്നാണ് അദ്ധ്യാപിക ചോദിച്ചത്. കുട്ടിയെ അദ്ധ്യാപിക ചവിട്ടിയെന്നും രക്ഷിതാക്കൾ ആരോപിച്ചു.

ആരോഗ്യപരമായി എപ്പോഴും ബുദ്ധിമുട്ടുന്ന കുട്ടിയാണ് വിദ്യാർത്ഥി. ഇക്കാര്യങ്ങളെക്കുറിച്ച് സ്‌കൂൾ അധികൃതർക്ക് കൃത്യമായി അറിയാം. അതുകൊണ്ട് സ്‌കൂൾ അധികൃതർ കുട്ടിക്ക് ആവശ്യമായ പരിഗണന നൽകിയിരുന്നു. രണ്ട് ദിവസം മുമ്പ് സ്‌കൂളിൽ ജോലിക്ക് പ്രവേശിച്ച അദ്ധ്യാപികയാണ് കുട്ടിയോട് ക്രൂരമായി പെരുമാറിയത്. പിന്നാലെ സംഭവത്തിൽ വിശദീകരണവുമായി അദ്ധ്യാപിക രംഗത്തെത്തി. കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളുള്ള കാര്യത്തെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നെന്ന് അദ്ധ്യാപിക പറഞ്ഞു. കുട്ടിയെ മർദ്ദിച്ചിട്ടില്ലെന്നും ശകാരിക്കുക മാത്രമാണ് ചെയ്തതെന്നും അവർ വ്യക്തമാക്കി. അദ്ധ്യാപികയുടെ പെരുമാറ്റത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

English Summary

A teacher at St. Joseph UP School in Iritty, Kannur, faces severe criticism for allegedly mistreating a student who fainted in class. Lindo Joseph reportedly asked the unconscious student, "Haven't you died yet?" and parents claim she kicked the child. The teacher, who joined recently, denied assault, stating she only rebuked and was unaware of the student's pre-existing health issues. Protests have erupted against her

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: STUDENT TEACHER CONTROVERSY KERALA, TEACHER REMARK STUDENT, SCHOOL STUDENT PROTEST, TEACHER ABUSE KERALA, STUDENT FAINTED IN CLASS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA