
കാനഡയ്ക്കും യു.കെയ്ക്കും പിന്നാലെ ആസ്‌ട്രേലിയയും പഠന വിസകൾക്കുള്ള ഇമിഗ്രേഷൻ നിയമങ്ങൾ കർശനമാക്കുന്നു. സ്റ്റുഡന്റ് വിസയ്ക്ക് അർഹതയുള്ള അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ സേവിംഗ്സ് തുകയും വർദ്ധിപ്പിച്ചിട്ടുണ്ട്. അപേക്ഷകർ 24,505 അമേരിക്കൻ ഡോളറിന്റെ ഡെപ്പോസിറ്റ് തെളിവുകൾ കാണിക്കേണ്ടതുണ്ട്.
പഠനത്തിനായി ആസ്‌ട്രേലിയയിൽ താത്കാലികമായി താമസിച്ച് മാതൃരാജ്യത്തേക്ക് മടങ്ങാനുള്ള ഉദ്ദേശ്യം പ്രകടിപ്പിക്കുന്നതിനുള്ള വിസ അപേക്ഷാ പ്രക്രിയയുടെ നിർണായക ഭാഗമായി ജി.ടി.ഇ പ്രസ്താവന വിസ അപേക്ഷയോടൊപ്പം ആവശ്യമാണ്. പുതുക്കിയ നിയമങ്ങൾ അനുസരിച്ച്, ഒരു താത്ക്കാലിക ഗ്രാജ്വേറ്റ് വിസയ്ക്ക് ആവശ്യമായ IELTS ടെസ്റ്റ് സ്കോർ 6.0-ൽ നിന്ന് 6.5 ആയി വർദ്ധിക്കും. ഒരു വിദ്യാർത്ഥി വിസയ്ക്ക്, ഇത് IELTS (അല്ലെങ്കിൽ തത്തുല്യമായത്) 5.5 ൽ നിന്ന് 6.0 ആയി വർദ്ധിക്കും.
താത്കാലിക ഗ്രാജ്വേറ്റ് വിസയുടെ (TGV)ടെസ്റ്റ് വാലിഡിറ്റി വിൻഡോ 3 വർഷത്തിൽ നിന്ന് ഒരു വർഷമായി കുറയുന്നു. വിസ അപേക്ഷിക്കുന്ന തീയതിക്ക് തൊട്ടുമുമ്പ് 1 വർഷത്തിനുള്ളിൽ ഇംഗ്ലീഷ് ഭാഷാ പരീക്ഷ പൂർത്തിയാക്കിയതിന് TGV അപേക്ഷകർ ഇപ്പോൾ തെളിവ് നൽകേണ്ടതുണ്ട്.
ഗൂഗിൾ റിസർച്ച് സ്കോളർഷിപ് പ്രോഗ്രാം 2025
ഗൂഗിൾ റിസർച്ച് സ്കോളർഷിപ് പ്രോഗ്രാം 2025 ന് സർവകലാശാലകളിൽ പ്രവർത്തിക്കുന്ന അദ്ധ്യാപകർക്ക് ജനുവരി 27 നകം അപേക്ഷിക്കാം.ഗവേഷണത്തിനാണ് സ്കോളർഷിപ് അനുവദിക്കുന്നത്. 60000 അമേരിക്കൻ ഡോളറാണ് സ്കോളർഷിപ് തുക. ഗവേഷണ നേട്ടങ്ങൾ ഫലപ്രദമായി പ്രൊപ്പോസലിൽ വ്യക്തമാക്കിയിരിക്കണം.അദ്ധ്യാപന മികവ്, ഗവേഷണ മികവ്, എ.ഐ എത്തിക്‌സ്, ഇന്റർ ഡിസിപ്ലിനറി സ്വഭാവം, മെത്തഡോളജി എന്നിവയ്ക്ക് പ്രത്യേക പരിഗണന ലഭിക്കും. www.googlesubmittable.com/
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |