
അമ്പലപ്പുഴ : ജി.സുധാകരൻ എം.എൽ.എയുടെ പൊതുവേദിയിലെ പ്രസംഗം തടസപ്പെടുത്താൻ ഒച്ചപ്പാടുണ്ടാക്കി സി.പി.എം പ്രവർത്തകർ. തോട്ടപ്പള്ളി ആനന്ദേശ്വരം മലയിൽതോട് പാടശേഖരത്ത് കൽക്കെട്ട് നിർമ്മാണോദ്ഘാടന വേദിയിലാണ് സംഭവം. കഴിഞ്ഞ ദിവസം നീർക്കുന്നം ഗവ.യു .പി സ്കൂളിൽ മണലെടുപ്പിനെത്തുടർന്നുണ്ടായ വിഷയങ്ങൾ ഉദ്ഘാടന പ്രസംഗത്തിനിടെ ജി.സുധാകരൻ പരാമർശിച്ചതോടെ ,വേദിയിലുണ്ടായിരുന്ന സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി വൈ.പ്രദീപ് ഇവിടെ രാഷ്ട്രീയം പറയാൻ പാടില്ലെന്നു പറഞ്ഞു പ്രസംഗം തടസപ്പെടുത്താൻ ശ്രമിച്ചു. സമീപത്തെ വീടിന് മുന്നിൽ നിന്നിരുന്ന സി.പി.എം പ്രവർത്തകരും ഒച്ചപ്പാടുണ്ടാക്കി. എന്തു പറഞ്ഞാലും തടസപ്പെടുത്താനാവില്ലെന്ന് സൂചിപ്പിച്ച് ജി.സുധാകരൻ പ്രസംഗം തുടർന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |