SignIn
Kerala Kaumudi Online
Tuesday, 11 August 2026 3.22 AM IST

തായ്കൊണ്ടോ മത്സരത്തിനിടെ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

taekwondo

തൃശൂർ: മഹാരാഷ്ട്രയിൽ നടന്ന തായ്കൊണ്ടോ മത്സരത്തിനിടെ ഗുരുതര പരിക്കേറ്റ പ്ലസ് ടു വിദ്യാർത്ഥി ഫൈസ് (17) വെന്റിലേറ്ററിൽ. ആഗസ്റ്റ് മൂന്നിന് മഹാരാഷ്ട്രയിലെ ചന്ദ്രപുർ വറോറയിൽ നടന്ന സൗത്ത് സോണൽ തല മത്സരത്തിനിടയിലാണ് തൃശൂർ പെരുമ്പിലാവ് അൻസാർ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാർത്ഥിയും അബ്ദുൽ ജലാലിന്റെ മകനുമായ ഫൈസിന് പരിക്കേറ്റത്. മത്സരത്തിനിടെ പരിക്കേറ്റ കുട്ടിയെ ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, പരിക്ക് ഗുരുതരമാണെന്ന് കണ്ടതിനെത്തുടർന്ന് വറോറയിലെ ബോധവാർ ആശുപത്രിയിലേക്ക് മാറ്റി അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. തുടർ ചികിത്സയ്ക്കായി എയർ ആംബുലൻസ് മാർഗം കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റിയിലെത്തിച്ചിരിക്കുകയാണ്. തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TAEKWONDO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA