SignIn
Kerala Kaumudi Online
Saturday, 18 July 2026 2.25 AM IST

ടാൽറോപ്പ് കമ്പനി ഡയറക്ടർ അറസ്റ്റിൽ

talrop

പാങ്ങോട്: നിക്ഷേപകയുടെ പരാതിയിൽ കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ടാൽറോപ്പ് കമ്പനിയുടെ ഡയറക്ടർമാരിൽ ഒരാൾ അറസ്റ്റിൽ. മറ്റ് മൂന്ന് ഡയറക്ടർമാർക്കെതിരെ കേസെടുത്തു. കല്ലറ സ്വദേശി യഹിയയെയാണ് പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തത്. കല്ലറ സ്വദേശികളായ അനസ്, സഫീർ നുജുമുദ്ദീൻ, സാബിർ നുജുമുദ്ദീൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്.

കല്ലറ സ്വദേശിയായ വീട്ടമ്മ നൽകിയ പരാതിയിലാണിത്. വീട്ടമ്മയിൽ നിന്നും ഭർത്താവിൽ നിന്നും 2024ലും, 2025ലുമായി ഉയർന്ന ലാഭ വിഹിതം വാഗ്ദാനം ചെയ്ത് കല്ലറ ടാൽറോപ്പ് വില്ലേജ് പാർക്ക് എന്ന സ്ഥാപനത്തിലേക്കായി 10ലക്ഷം രൂപ വാങ്ങി. 2026 ഫെബ്രുവരി വരെ ലാഭവിഹിതം നൽകി. തുടർന്ന് ലാഭവിഹിതമോ മുടക്കുമുതലോ നൽകാതെ വിശ്വാസ വഞ്ചന കാണിച്ചുവെന്നാണ് പരാതി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TALROP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA