SignIn
Kerala Kaumudi Online
Thursday, 30 July 2026 12.24 AM IST

വരാൻ പോകുന്ന രണ്ട് ദിവസം മലയാളികൾക്ക് ദുഷ്കരം, 12 ജില്ലകളിൽ സംഭവിക്കാൻ പോകുന്നത് കേട്ടാൽ ഞെട്ടും

READ ENGLISH VERSION
kerala

തിരുവനന്തപുരം: വരുന്ന രണ്ട് ദിവസം സംസ്ഥാനത്തെ പന്ത്രണ്ട് ജില്ലകളിൽ ചൂട് കനക്കാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ, കാസർകോട്, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ താപനില സാധാരണയെക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ വർദ്ധിക്കാൻ സാദ്ധ്യതയുണ്ട്.

തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം,കണ്ണൂർ,കാസർകോഡ് ജില്ലകളിൽ താപനില 37ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ താപനില 36 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനും സാദ്ധ്യതയുണ്ട്.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മലയോര മേഖലകളിലൊഴികെ, ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും വ്യക്തമാക്കിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CLIMATE, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA