SignIn
Kerala Kaumudi Online
Thursday, 30 July 2026 1.24 AM IST

കാലവർഷം സജീവമാകും

r

തിരുവനന്തപുരം: സംസ്ഥാനത്ത് ദുർബലമായി തുടരുന്ന കാലവർഷം വരും ദിവസങ്ങളിൽ ശക്തമാകും. ആഗസ്റ്റ് 2 വരെ പരക്കെ മഴയ്ക്കുള്ള സാദ്ധ്യതയാണുള്ളത്.
ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ഛത്തീസ്ഗഢിനും ഒഡിഷയ്ക്കും മുകളിലായി സ്ഥിതി ചെയ്യുന്ന അതിതീവ്ര ന്യൂന മർദം 24 മണിക്കൂറിനുള്ളിൽ ഗുജറാത്ത് തീരത്തേക്കെത്തും. ഇതോടെ ന്യൂനർമദ്ദപാത്തി രൂപപ്പെടാനിടയുള്ളത് കേരളത്തിലെ മഴ സാദ്ധ്യത കൂട്ടും. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ആഗസ്റ്റ് 2 വരെ മത്സ്യബന്ധന വിലക്ക് ഏർപ്പെടുത്തി. ആഗസ്റ്റ് 4 ന് ശേഷം കാലവർഷം വീണ്ടും ദുർബലമായേക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA