SignIn
Kerala Kaumudi Online
Sunday, 05 July 2026 1.19 AM IST

തിരുവനന്തപുരത്ത് ട്രെയിനിടിച്ച് മദ്ധ്യവയസ്‌കന് ഗുരുതര പരിക്ക്; തട്ടിയത് പരശുറാം എക്‌സ്‌പ്രസ്

-parasuram-express
പരശുറാം എക്‌സ്‌പ്രസ്. ചിത്രം: ഫേസ്‌ബുക്ക്

തിരുവനന്തപുരം: അമരവിള കണ്ണൻകുഴി റെയിൽവെ ട്രാക്കിന് സമീപം ട്രെയിനിടിച്ച് മധ്യവയസ്‌കന് ഗുരുതരമായി പരിക്കേറ്റു. പശുക്കോട്ടുകോണം സ്വദേശി പ്രദീപിനാണ് (50) അപകടത്തിൽ പരിക്കേറ്റത്. തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന പരശുറാം എക്‌സ്‌പ്രസാണ് ഇടിച്ചതെന്നാണ് പ്രാഥമിക വിവരം.

അപകടത്തിൽ പ്രദീപിന്റെ ഇരു കാലുകൾക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ ട്രാക്കിന് സമീപത്തേക്ക് തെറിച്ചുവീണ ഇയാളെ ഉടൻ തന്നെ നാട്ടുകാരും പൊലീസും ചേർന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും, തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. പ്രദീപ് നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ACCIDENT, PARASURAM EXPRESS, LATESTNEWS, TRIVANDRUM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA