
തിരുവനന്തപുരം : തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടൽ ഹൈലാൻഡിൽ തീപിടിത്തം. ഹോട്ടലിന്റെ ആറാം നിലയിലാണ് തീപിടിത്തമുണ്ടായത്. ഹോട്ടലിൽ നിന്ന് താമസക്കാരെ പൂർണമായി ഒഴിപ്പിച്ചു. തീയണയ്ക്കാൻ ശ്രമം തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. റസ്റ്റോറന്റിന്റെ അടുക്കളയിലാണ് തീപിടിത്തം ഉണ്ടായത്. നാല് യൂണിറ്റ് ഫയർഫോഴ്‌സ് സ്ഥലത്തെത്തിയിട്ടുണ്ട്. കൂടുതൽ നിലകളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമത്തിലാണ് ഫയർഫോഴ്‌സ് ,
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |