SignIn
Kerala Kaumudi Online
Sunday, 02 August 2026 11.06 AM IST

എട്ട് ദിവസത്തെ സന്ദർശനത്തിനായി മേയർ വിവി രാജേഷ് അമേരിക്കയിലേക്ക്; മലയാളി സമൂഹവുമായി ചർച്ച നടത്തും

v-v-rajesh
വിവി രാജേഷ്

തിരുവനന്തപുരം: മേയർ വിവി രാജേഷ് എട്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് അമേരിക്കയിലേക്ക് തിരിക്കും. ഫിലാഡൽഫിയയിൽ നടക്കുന്ന ഫൊക്കാന സമ്മേളനത്തിൽ പങ്കെടുക്കാനാണ് മേയറുടെ യാത്ര. ടെക്‌സാസ്, വാഷി‌ംഗ്ട‌ൺ ഡിസി, ന്യൂയോർക്ക്, ഹൂസ്റ്റൺ എന്നിവിടങ്ങളിലെ മലയാളിസമൂഹത്തെയും പ്രമുഖവ്യക്തികളെയും സന്ദർശിച്ച് ആശയങ്ങൾ പങ്കിടും. വിവിധസിറ്റികളിലെ മേയർമാരുമായി കൂടിക്കാഴ്‌ച നിശ്ചയിച്ചിട്ടുണ്ടെന്നും വിവി രാജേഷ് അറിയിച്ചു.

എട്ട് ദേവസത്തേയ്‌ക്കാണ് വിവി രാജേഷിന്റെ അമേരിക്കയിലേക്കുള്ള യാത്ര. മേയറായി സത്യപ്രതിജ്ഞചെയ്‌ത ആദ്യ ദിവസങ്ങളിൽതന്നെ അമേരിക്കൻ മലയാളി സമ്മേളനത്തിലേക്ക് പങ്കെടുക്കാൻ ക്ഷണം കിട്ടിയിരുന്നെന്ന് വിവി രാജേഷ് പറയുന്നു. ഫൊക്കാന ഭാരവാഹികൾ കോർപ്പറേഷൻ ഓഫീസിലെത്തിയാണ് തന്നെ ക്ഷണിച്ചതെന്ന് മേയർ ഫേസ്‌ബുക്കിൽ കുറിച്ചു.

ന്യൂജേഴ്‌സിയിൽ നടക്കുന്ന നാമം അവാർഡ് നൈറ്റിലും വിവി രാജേഷ് പങ്കെടുക്കും. തിരുവനന്തപുരത്ത് അന്താരാഷ്‌ട്ര നിലവാരത്തിലുള്ള ചികിത്സാകേന്ദ്രങ്ങളുടെ സാദ്ധ്യതകളെയും പ്രാധാന്യത്തെയുംപറ്റി ലോകപ്രശസ്‌ത ക്യാൻസർ വിദഗ്‌ദ്ധൻ ഡോ എംവി പിള്ള ഉൾപ്പടെയുള്ള പ്രമുഖ വ്യക്തികളുമായി ചർച്ചചെയ്യും. അമേരിക്കൻ മലയാളിസമൂഹത്തിന്റെ സഹകരണവും അനുഭവസമ്പത്തും തിരുവനന്തപുരം കോർപ്പറേഷന്റെ വികസനരംഗത്ത് പ്രയോജനപ്പെടുത്താൻ ഈ യാത്ര സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിവി രാജേഷ് കുറിച്ചു. ആഗസ്റ്റ് പത്തിന് വിവി രാജേഷ് തിരികെയെത്തുന്നതുവരെ ഡെപ്യൂട്ടി മേയർ ആശാനാഥിനായിരിക്കും മേയറുടെ ചുമതല.

English Summary

Thiruvananthapuram Mayor V.V. Rajesh is on an eight-day US visit to attend the FOKANA convention and hold meetings with the Malayali community, city mayors, and healthcare experts. Deputy Mayor Asha Nath will officiate until his return on August 10.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VV RAJESH, AMERICAN VISIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA