SignIn
Kerala Kaumudi Online
Tuesday, 07 July 2026 3.34 AM IST

'ഓപ്പറേഷൻ തൂഫാൻ ': ചർച്ചയ്ക്ക് ദക്ഷിണേന്ത്യയിലെ ഡി.ജി.പിമാർ പത്തിനെത്തും

police

തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളിൽ നിന്ന് മയക്കുമരുന്ന് വൻതോതിലെത്തുന്നത് തടയാൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഡി.ജി.പിമാരുടെ യോഗം പത്തിന് തിരുവനന്തപുരത്ത് ചേരും. പൊലീസിന്റെ ലഹരിവേട്ട 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായാണ് യോഗം.

അന്യസംസ്ഥാനങ്ങളിലെ ലാബിലെ രാസലഹരിയെത്തുന്നതിനാൽ വിതരണശൃംഖല തകർക്കാനും നിർമ്മിക്കുന്നവരെ അകത്താക്കാനും ലക്ഷ്യമിട്ടാണ് ഡി.ജി.പി റവാഡ ചന്ദ്രശേഖർ യോഗം വിളിച്ചത്.

കഞ്ചാവടക്കം ലഹരിവസ്തുക്കളും ഇവിടെയെത്തുന്നുണ്ട്. പൊലീസ് കണ്ടെത്തിയ രാസലഹരിയുടെ പ്രധാന ഉറവിടം സംബന്ധിച്ച വിവരം അതാത് പൊലീസ് മേധാവിമാർക്ക് കൈമാറും. ലഹരിയൊഴുക്ക് തടയാനുള്ള നടപടികളും ചർച്ച ചെയ്യും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അദ്ധ്യക്ഷനാവും. ആഭ്യന്തര അഡി. ചീഫ് സെക്രട്ടറി മിൻഹാജ് ആലം, പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ, ഉന്നത പൊലീസുദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THOOFAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA