SignIn
Kerala Kaumudi Online
Monday, 13 July 2026 2.54 PM IST

സാധാരണക്കാരെ ആശയക്കുഴപ്പത്തിലാക്കുന്നു, മുൻ എംഎൽഎയുടെ ഓഫീസ് ബോർഡിനെതിരെ പരാതി

mla-office
നിലവിലെ എംഎൽഎ ഓഫീസ്,​ പഴയ എംഎൽഎ ഓഫീസ്

കോലഞ്ചേരി: കോലഞ്ചേരി ടൗണിലെ മുൻ എം.എൽ.എയുടെ ഓഫീസ് ബോർഡ് മാറ്റാത്ത നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് കുന്നത്തുനാട് നിയോജക മണ്ഡലം കമ്മിറ്റി നിയമസഭാ സെക്രട്ടറിക്ക് പരാതി നൽകി. വി.പി. സജീന്ദ്രൻ എം.എൽ.എയായി ചുമതലയേറ്റ് ഒന്നരമാസം പിന്നിടുമ്പോഴും കോലഞ്ചേരി ടൗണിൽ ദേശീയപാതയോട് ചേർന്ന് നെച്ചുപ്പാടം ആർക്കേഡിന് മുന്നിലെ മുൻ എം.എൽ.എ പി.വി. ശ്രീനിജിന്റെ ഓഫീസ് ബോർഡ് മാറ്റാത്തത് വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കുകയാണ്.


വി.പി. സജീന്ദ്രൻ എം.എൽ.എയുടെ ഓഫീസ് ബ്ലോക്ക് ജംഗ്ഷൻ കഴിഞ്ഞ് പെട്രോൾ പമ്പിന് എതിർവശത്തുള്ള പെരിങ്ങോൾ റോഡിൽ സജ്ജമായി പ്രവർത്തിക്കുന്നുണ്ട്. എന്നാൽ എം.എൽ.എയെ നേരിട്ടുകാണാൻ ടൗണിലെത്തുന്ന സാധാരണക്കാർ മുൻ എം.എൽ.എയുടെ ഓഫീസ് ബോർഡ് കണ്ട് അബദ്ധത്തിൽ പഴയ ഓഫീസിലേക്ക് എത്തുന്നു.

ഒന്നാം നിലയിലെ ഓഫീസിനു മുന്നിലെത്തുമ്പോഴാണ്‌ മാറിയ വിവരം പലരും അറിയുന്നത്. ഇത് ജനങ്ങൾക്ക് സമയനഷ്ടവും ബുദ്ധിമുട്ടുമുണ്ടാക്കുന്നതിനാൽ അടിയന്തരമായി ബോർഡ് മാറ്റാൻ നടപടി സ്വീകരിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്.

English Summary

The Youth Congress Kunnathunad Assembly Constituency Committee has lodged a complaint with the Kerala Legislative Assembly Secretary against the continued display of the former MLA's office signboard in Kolenchery town. The committee demanded that the outdated board be removed immediately and replaced with one bearing the name of the current MLA.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MLA OFFICE, BOARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA