SignIn
Kerala Kaumudi Online
Tuesday, 22 September 2026 8.40 AM IST

സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ തുറന്നു കാട്ടും; യുഡിഎഫ് വന്‍ വിജയം നേടുമെന്ന് സണ്ണി ജോസഫ്

READ ENGLISH VERSION
sunny-joseph

നിലമ്പൂര്‍: ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ തുറന്ന് കാട്ടിയുള്ളതാകും യുഡിഎഫിന്റെ പ്രചാരണ രീതിയെന്ന് കെപിസിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ. മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് വന്‍ വിജയം നേടുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളുടെ തുടക്കം നിയോജകമണ്ഡലം നേതൃയോഗത്തോടെ ആരംഭിച്ചു. ശക്തമായ മുന്നേറ്റം നടത്തുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍, പഞ്ചായത്ത് തല യോഗങ്ങള്‍, വാര്‍ഡുകളിലെ ഗൃഹ സന്ദര്‍ശനം ഉള്‍പ്പെടെയുള്ള പരിപാടികളുമായി യു.ഡി.എഫ് മുന്നോട്ട് പോകുകയാണ്. - സണ്ണി ജോസഫ് പറഞ്ഞു.

സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളെ തുറന്നു കാട്ടി, നേരത്തെ ഉണ്ടായ ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ പോലെ യു.ഡി.എഫിന് വന്‍ഭൂരിപക്ഷത്തില്‍ നിലമ്പൂരില്‍ ജയിക്കാനാകും. ആദ്യം തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ സാധിച്ചതോടെ പ്രചരണരംഗത്ത് മേല്‍ക്കൈ നേടി. യു.ഡി.എഫിന് വേണ്ടി എല്ലാവരും ഒറ്റക്കെട്ടായി അണിനിരന്നു കഴിഞ്ഞുവെന്നും കെപിസിസി അദ്ധ്യക്ഷന്‍ പ്രതികരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POLITICS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA