
കേരള സർവകലാശാലയുടെ കീഴിലുള്ളകോളേജുകളിൽ ഒന്നാം സെമസ്റ്റർ ബിരുദാനന്തരബിരുദ വിദ്യാർത്ഥികൾക്ക് 2024- 25 അദ്ധ്യയന വർഷത്തിൽ രണ്ടാം സെമസ്റ്ററിലേക്ക് കോളേജ് മാറ്റത്തിനായി അപേക്ഷിക്കാം. വിദ്യാർത്ഥികൾ ഒന്നാം സെമസ്റ്റർ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരിക്കണം. കോളേജ് മാറ്റം ഗവൺമെന്റ്/എയ്ഡഡ്‌കോളേ്ജുകൾ തമ്മിലും, സ്വാശ്രയകോളേജുകൾ തമ്മിലും അനുവദിക്കും. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ബിരുദ പരീക്ഷകളുടെ മാർക്ക് ലിസ്റ്റ് സഹിതം പഠിക്കുന്നകോളേജിലെയുംചേരാൻ ഉദ്ദേശിക്കുന്നകോളേജിലെയും പ്രിൻസിപ്പൽമാരുടെ ശുപാർശയോടെ 1050 രൂപ ഫീസടച്ച് സർവകലാശാലയിൽ ഫെബ്രുവരി 15 ന് വൈകിട്ട് 5നകം സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ 1575 രൂപ കൂടി അടയ്‌ക്കണം. അപേക്ഷ സർവകലാശാല രജിസ്ട്രാർക്ക് ഫെബ്രുവരി 15നകം ലഭിക്കണം.
മൂന്നാം സെമസ്റ്റർ ബി.എ./ബി.എസ്സി./ബി.കോം. സി.ബി.സി.എസ്.എസ്. ജനുവരി 2025 (റഗുലർ - 2023 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി - 2022 അഡ്മിഷൻ, സപ്ലിമെന്ററി - 2020 & 2021 അഡ്മിഷൻ,മേഴ്സിചാൻസ് - 2013 2019 അഡ്മിഷൻ) പരീക്ഷകൾ ഫെബ്രുവരി 17 മുതൽ ആരംഭിക്കും.
കാര്യവട്ടം യൂണിവേഴ്സിറ്റികോളേജ് ഒഫ് എൻജിനിയറിംഗിലെ എട്ടാം സെമസ്റ്റർ ബി.ടെക്. (സപ്ലിമെന്ററി - 2018 സ്‌കീം) ജൂലായ് 2024 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തുന്ന മാസ്റ്റർ ഒഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് ഫെബ്രുവരി പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
കാലിക്കറ്റ് യൂണി പരീക്ഷാ അപേക്ഷ
സർവകലാശാലാ നിയമപഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ ( 2021 പ്രവേശനം മുതൽ ) എൽ.എൽ.എം. ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഫെബ്രുവരി 10 വരെയും 190/- രൂപ പിഴയോടെ 14 വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി 27 മുതൽ ലഭ്യമാകും.
പ്രാക്ടിക്കൽ പരീക്ഷ
രണ്ടാം സെമസ്റ്റർ (2023 പ്രവേശനം) എം.വോക്. സോഫ്ട്വെയർ ഡെവലപ്മെന്റ് വിത് സ്പെഷ്യലൈസേഷൻ ഇൻ ഡാറ്റാ അനലറ്റിക്സ് ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷകൾ 28ന് തുടങ്ങും. കേന്ദ്രം : സി.സി.എസ്.ഐ.ടി. കൊടുങ്ങല്ലൂർ, തൃശ്ശൂർ.
പരീക്ഷാഫലം
ഫൈനൽ എം.ബി.ബി.എസ്. പാർട്ട് I (2009, 2008 പ്രവേശനവും അതിന് മുമ്പുള്ളതും / 2006 പ്രവേശനവും അതിന് മുമ്പുള്ളതും) നവംബർ 2019 അഡീഷണൽ സപ്ലിമെന്ററി പരീക്ഷയുടെയും തേർഡ് പ്രൊഫഷണൽ ബി.എ.എം.എസ്. (2008, 2007 പ്രവേശനവും അതിന് മുമ്പുള്ളതും) സെപ്റ്റംബർ 2024 അഡീഷണൽ സപ്ലിമെന്ററി പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി 10 വരെ അപേക്ഷിക്കാം. മാർക്ലിസ്റ്റുകൾ അതത് കോളേജുകളിൽ നിന്ന് ഫെബ്രുവരി ഒന്ന് മുതൽ കൈപ്പറ്റാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |