SignIn
Kerala Kaumudi Online
Tuesday, 27 October 2026 4.17 AM IST

കേരളത്തിൽ എം.എൽ.എമാർക്ക് മികച്ച സൗകര്യം: മുഖ്യമന്ത്രി 

vd-satheeshan

തിരുവനന്തപുരം: നിയമസഭാംഗങ്ങൾക്ക് മികച്ച സൗകര്യമാണ് കേരളത്തിലുള്ളതെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. സാമാജികർക്കായി നിർമ്മിച്ച പമ്പ ബ്ലോക്കിലെ ഫ്ളാറ്റുകളുടെ താക്കോൽദാനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

സമൂഹത്തിൽ വിശ്രമമില്ലാതെ പ്രവർത്തിക്കുന്നവരാണ് എം.എൽ.എമാർ. നിയമസഭാ ഹോസ്റ്റൽ വീട് പോലെയാണ്. അംഗങ്ങളെ കാണാനെത്തുന്നവരെ സ്വീകരിച്ചിരുത്തി അവരുടെ വിഷമങ്ങളും ആവശ്യങ്ങളും കേൾക്കാനുള്ള ഓഫീസ് സൗകര്യം അനിവാര്യമാണ്. ഇത്തരം സജീകരണങ്ങളെല്ലാം 'പമ്പ'യിൽ ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുൻ സ്പീക്കർ എൻ.ശക്തന് മുഖ്യമന്ത്രി ആദ്യ താക്കോൽ കൈമാറി. എം.എൽ.എമാർക്ക് നൂറു ശതമാനം പാർപ്പിടം ഒരുക്കിയ ആദ്യ സംസ്ഥാനമാണ് കേരളമെന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ നിയസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, മന്ത്രിമാരായ പി. കെ. കുഞ്ഞാലിക്കുട്ടി, പി. കെ. ബഷീർ, മോൻസ് ജോസഫ്, മുൻ മന്ത്രി കെ. രാജൻ, എം.എൽ.എമാർ തുടങ്ങിയവർ പങ്കെടുത്തു.

എം.എൽ.എമാരുടെ ശമ്പളം

വർദ്ധിപ്പിക്കും: സണ്ണി ജോസഫ്

എം.എൽ.എമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വർദ്ധിപ്പിക്കുമെന്ന് പാർലമെന്ററി കാര്യമന്ത്രി സണ്ണി ജോസഫ്. കാര്യോപദേശക സമിതിയിൽ വിഷയം ചർച്ച ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് ഇക്കാര്യം അറിയിക്കുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: V D SATHEESHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA