SignIn
Kerala Kaumudi Online
Saturday, 24 October 2026 12.39 AM IST

അംഗീകാരമില്ലാത്ത സ്കൂളുകൾ പ്രവർത്തിക്കാൻ അനുവദിക്കില്ല: മന്ത്രി ശിവൻകുട്ടി

p

തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന സ്കൂളുകളുടെ വിവരം ശേഖരിക്കുകയാണെന്നും സർക്കാരിന്റെ സിലബസും അദ്ധ്യാപക യോഗ്യതയും പരീക്ഷാരീതികളും പിന്തുടരാത്ത സ്ഥാപനങ്ങളെ തുടർന്ന് പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. ഇവയ്ക്ക് ഒരു മാസത്തിനകം വിദ്യാഭ്യാസ ഡയറക്ടർ നോട്ടീസ് നൽകും. പ്രവേശനത്തിന് ലക്ഷങ്ങൾ തലവരിയീടാക്കുന്ന സ്കൂളുകൾ ഫീസ് സ്വന്തമായി നിശ്ചയിക്കുകയാണ്. മൂന്നുമാസത്തേക്ക് അരലക്ഷം രൂപയാണ് ശരാശരി ഫീസ്. എൽ.കെ.ജിയിലേക്ക് കാൽലക്ഷവും ഒന്നാം ക്ലാസിലേക്ക് രണ്ടുലക്ഷവും തലവരിയീടാക്കുന്നു. കോഴ വാങ്ങുന്ന സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകും. വിദ്യാഭ്യാസ കച്ചവടം അനുവദിക്കില്ലെന്നും കെ.ജെ. മാക്സിയുടെ സബ്മിഷന് മന്ത്രി മറുപടി നൽകി.

ക്രി​യേ​റ്റീ​വ് ​ക്ലാ​സ് ​മു​റി​കൾ
സം​സ്ഥാ​ന​ത​ല​ ​ഉ​ദ്ഘാ​ട​നം​ ​ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്തെ​ ​പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​ ​ക്രി​യേ​റ്റീ​വ് ​ക്ലാ​സ് ​മു​റി​ക​ൾ​ ​പ​ദ്ധ​തി​യു​ടെ​ ​സം​സ്ഥാ​ന​ത​ല​ ​ഉ​ദ്ഘാ​ട​നം​ ​ഇ​ന്ന് ​രാ​വി​ലെ​ 11​ന് ​തി​രു​വ​ന​ന്ത​പു​രം​ ​കാ​ല​ടി​ ​സ​ർ​ക്കാ​ർ​ ​ഹൈ​സ്‌​കൂ​ളി​ൽ​ ​മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി​ ​നി​ർ​വ​ഹി​ക്കും.
വി​ജ്ഞാ​ന​വും​ ​തൊ​ഴി​ലും​ ​വേ​ർ​തി​രി​ച്ച് ​കാ​ണേ​ണ്ട​തി​ല്ലെ​ന്ന​ ​അ​വ​ബോ​ധം​ ​സൃ​ഷ്ടി​ക്കു​ക​യാ​ണ് ​ക്രി​യേ​റ്റീ​വ് ​ക്ലാ​സ് ​റൂം​ ​പ​ദ്ധ​തി​യി​ലൂ​ടെ​ ​ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.​ ​സം​സ്ഥാ​ന​ത്ത് ​ആ​കെ​ 600​ ​ക്ലാ​സ് ​മു​റി​ക​ളാ​ണ് ​ക്രി​യേ​റ്റീ​വ് ​കോ​ർ​ണ​റാ​യി​ ​മാ​റു​ന്ന​ത്.​ ​വ​യ​റിം​ഗ്,​ ​പ്ലം​ബിം​ഗ്,​ ​വു​ഡ് ​ഡി​സൈ​നിം​ഗ്,​ ​പാ​ച​കം,​ ​കൃ​ഷി,​ ​ഫാ​ഷ​ൻ​ ​ടെ​ക്‌​നോ​ള​ജി,​ ​ഇ​ല​ക്ട്രോ​ണി​ക്സ്,​ ​കോ​മ​ൺ​ ​ടൂ​ൾ​സ് ​എ​ന്നി​വ​യി​ൽ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​പ​രി​ശീ​ല​നം​ ​ന​ൽ​കും.
മേ​യ​ർ​ ​ആ​ര്യാ​ ​രാ​ജേ​ന്ദ്ര​ൻ​ ​അ​ദ്ധ്യ​ക്ഷ​യാ​കും.​ ​കാ​ല​ടി​ ​വാ​ർ​ഡ് ​കൗ​ൺ​സി​ല​ർ​ ​ശി​വ​കു​മാ​ർ.​വി,​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് ​ഡ​യ​റ​ക്ട​ർ​ ​എ​സ്.​ഷാ​ന​വാ​സ്,​ ​എ​സ്.​സി.​ഇ.​ആ​ർ.​ടി​ ​ഡ​യ​റ​ക്ട​ർ​ ​ജ​യ​പ്ര​കാ​ശ് ​ആ​ർ.​കെ,​ ​സ്‌​കോ​ൾ​ ​കേ​ര​ള​ ​വൈ​സ് ​ചെ​യ​ർ​മാ​ൻ​ ​പ്ര​മോ​ദ്.​പി,​ ​എ​സ്.​എ​സ്.​കെ​ ​പ്രോ​ജ​ക്ട് ​ഡ​യ​റ​ക്ട​ർ​ ​എ.​ആ​ർ.​ ​സു​പ്രി​യ​ ​എ​ന്നി​വ​രും​ ​പ​ങ്കെ​ടു​ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SIVANKUTTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA