
പാലക്കാട്: നോവലിസ്റ്റ് വി.ടി. വാസുദേവൻ (79) വടക്കന്തറയിലെ പ്രസാദം വീട്ടിൽ അന്തരിച്ചു. പ്രമുഖ നിരൂപകനും എഴുത്തുകാരനുമായിരുന്ന അന്തരിച്ച വി.ടി.ഗോപാലകൃഷ്ണന്റെയും അന്തരിച്ച നോവലിസ്റ്റ് വി.ടി.വേലായുധന്റെയും സഹോദരനാണ്. മുംബായ് സാഹിത്യ വേദി, മുംബായ് നാടക വേദി എന്നിവയുടെ സജീവ പ്രവർത്തകനായിരുന്ന വാസുദേവൻ വി.ടി.ഗോപാലകൃഷ്ണൻ സ്മാരക ട്രസ്റ്റ് പ്രസിഡന്റായിരുന്നു. സുഖശയനം, കഴുകൻകുന്ന് എന്നീ നോവലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവിവാഹിതനാണ്. അച്ഛൻ: കെ.ഗോവിന്ദൻ നായർ. അമ്മ: വി.ടി.ദേവകിയമ്മ. മറ്റുസഹോദരങ്ങൾ: വി.ടി.കുമാരൻ, വി.ടി.കേശവൻ കുട്ടി, വി.ടി.ദാമോദരൻ, വി.ടി.രാമചന്ദ്രൻ, വി.ടി.ദേവയാനി, വി.ടി.ശാന്തകുമാരി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |