SignIn
Kerala Kaumudi Online
Sunday, 30 August 2026 1.15 AM IST

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്

vallamkali

കോഴഞ്ചേരി : പമ്പയിൽ പള്ളിയോടങ്ങളുടെ പകൽപ്പൂരമാകുന്ന ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് ഉച്ചയ്ക്ക് 1.30ന് ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ , ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല , ജലവിഭവ മന്ത്രി മോൻസ് ജോസഫ് , ആന്റോ ആന്റണി എം.പി, അബിൻ വർക്കി എം.എൽ.എ , പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി.സാംബദേവൻ എന്നിവർ പങ്കെടുക്കും. വിവിധ കരകളിൽ നിന്നുള്ള 51 പള്ളിയോടങ്ങൾ ജലോത്സവത്തിന് മാറ്റുകൂട്ടും. ജലഘോഷയാത്രയുടെ ഏറ്റവും മുന്നിലായി തിരുവോണത്തോണി തുഴഞ്ഞുനീങ്ങും. പിന്നാലെ ബി ബാച്ച് പള്ളിയോടങ്ങളും എ ബാച്ച് പള്ളിയോടങ്ങളും ഭഗവത് സ്തുതി പാടി അകമ്പടിയാകും. മൂന്നുമണിക്ക് മത്സര വള്ളംകളി ആരംഭിക്കും. വിജയികൾക്ക് മന്നം ട്രോഫി സമ്മാനിക്കും. ഏറ്റവും ഭംഗിയായി ചമയത്തോട് കൂടി പാടി തുഴയുന്ന പള്ളിയോടത്തിന് ആർ.ശങ്കർ സ്മാരക സുവർണ ട്രോഫി നൽകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VALLAMKALI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA