SignIn
Kerala Kaumudi Online
Sunday, 28 June 2026 2.13 AM IST

എറണാകുളം - ബാംഗ്ളൂർ വന്ദേഭാരത്,സീറ്റ് ഇരട്ടിയാക്കും

aa

തിരുവനന്തപുരം: എറണാകുളം - ബാംഗ്ളൂരിനുമിടയിൽ സർവീസ് നടത്തുന്ന വന്ദേഭാരതിന്റെ സീറ്റ് ഇരട്ടിയാക്കാൻ തീരുമാനം. നിലവിൽ എട്ട് കോച്ചുകളിലായി 530സീറ്റുകളാണുള്ളത്. അടുത്ത മാസം മുതൽ 16കോച്ചുകളിലായി 1128സീറ്റുകളാക്കി ഇരട്ടിപ്പിക്കും. ജനത്തിരക്കും റെയിൽവേയ്ക്ക് ലാഭവുമുള്ള സർവീസിൽ സൗകര്യം കൂട്ടണമെന്ന ബി.ജെ.പി യുടെ ആവശ്യം പരിഗണിച്ചാണ് പുതിയ നീക്കം. തിരുവനന്തപുരത്തുനിന്ന് ബാംഗ്ളൂർ,ചെന്നൈ,മുംബായ് എന്നിവിടങ്ങളിലേക്ക് പുതിയ വന്ദേഭാരത് സ്ളീപ്പറും, എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് കുറഞ്ഞ ചെലവിൽ ചെയർകാർ മാത്രമുള്ള സർവീസ് തുടങ്ങണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VANDHEBHARTH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA