SignIn
Kerala Kaumudi Online
Tuesday, 07 July 2026 3.34 AM IST

വിദേശ യൂണി. സെന്ററുകൾ കേരളത്തിലുണ്ടാവണം: മുഖ്യമന്ത്രി

vd

തിരുവനന്തപുരം: പ്രശസ്തിയും പാരമ്പര്യവുമുള്ള വിദേശ സർവകലാശാലകളുടെ സെന്ററുകൾ കേരളത്തിലുണ്ടാകണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കേരളത്തിൽ നിന്നും യുവാക്കൾ മറ്റു രാജ്യങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കാനും കേരളത്തെ വിദ്യാഭ്യാസത്തിന്റെ ഡെസ്റ്റിനേഷനാക്കി മാറ്റാനാും ഇതിലൂടെ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

കേരള കൗമുദി എഡിറ്റോറിയൽ അഡ്വൈസറായിരുന്ന എൻ.രാമചന്ദ്രന്റെ സ്മരണാർത്ഥം എൻ. രാമചന്ദ്രൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സ്മാരക പുരസ്‌കാരം മുൻ ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒരുലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

കേരളത്തിൽ ചെറുപ്പക്കാരുടെ എണ്ണം കുറയുകയും മുതിർന്ന പൗരന്മാരുടെ എണ്ണം കൂടുകയുമാണ്. യുവാക്കളെ കേരളത്തിൽ തന്നെ നിറുത്താൻ കഴിയണം. അവർക്ക് ആവശ്യമായ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളും, അർഹിക്കുന്ന ജോലിയും ലഭിക്കണം. എ.ഐ കൂടി വന്നതോടെ ജോലിയുടെ സ്വാഭാവവും മാറിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് ബജറ്റിൽ നോളജ് വാലി പദ്ധതിയും ഗേ്ളാബൽ വാച്ച് ടവറും ഉൾപ്പെടുത്തിയത്.

തൊഴിൽ രംഗത്തെ മാറ്റങ്ങൾ പഠിക്കാൻ വിദഗ്‌ദ്ധരെ നിയോഗിക്കുകയും അതിനുസരിച്ച് കരിക്കുലം മാറ്റുകയും ചെയ്യും. ബഹിരാകാശ ശാസ്ത്രം ഉൾപ്പെടെയുള്ള മേഖലകളിലെ സാധ്യതകൾ പ്രയോജനപ്പെടുത്തണം. ഗേ്ളാബൽ ജോബ് വാച്ച് ടവറിന്റേയും സ്‌പേസ് ഇക്കോണമിയുടെയും കാര്യത്തിൽ ഉപദേശകന്റെ സ്ഥാനത്തേക്ക് ഡോ.എസ്.സോമനാഥിന്റെ ക്ഷണിക്കുന്നു.

താൻ സ്ഥിരമായി വായിക്കുന്ന കേരളകൗമുദിയിലൂടെയാണ് എൻ.രാമചന്ദ്രനെന്ന മാധ്യമ പ്രവർത്തകനെ അറിയുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്തസുറ്റ മാദ്ധ്യമ പ്രവർത്തനമായിരുന്നു അദ്ദേഹത്തിന്റേത്. വിമർശനം ഏൽക്കുന്ന ആളിന് ചിന്തിക്കാനും തിരുത്താനുമുള്ള രീതിയിലായിരുന്നു അദ്ദേഹത്തിന്റെ എഴുത്തെന്നും മുഖ്യമന്ത്രിപറഞ്ഞു. ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. അച്യുത് ശങ്കർ എസ്.നായർ, എൻ. രാമചന്ദ്രൻ ഫൗണ്ടേഷൻ പ്രസിഡന്റ് പ്രഭാ വർമ്മ, സെക്രട്ടറി പി.പി. ജയിംസ്, വൈസ് പ്രസിഡന്റ് ബാബു ദിവാകരൻ, വൈസ് വൈസ് പ്രസിഡന്റും കേരളകൗമുദി ചീഫ് എഡിറ്ററുമായ ദീപു രവി, ഡോ. നീതാ ശശിധരൻ, എൻ. രാമചന്ദ്രന്റെ മക്കളായ ലക്ഷ്മീദേവി, ലേഖാ മോഹൻ എന്നിവർ പങ്കെടുത്തു. എൻ. രാമചന്ദ്രൻ ഫൗണ്ടേഷന്റെ ഉപഹാരം

ദീപു രവി മുഖ്യമന്ത്രിക്ക് സമ്മാനിച്ചു.

 ബ​ഹിരാ​കാ​ശ​ ​മേ​ഖ​ല​യി​ൽ​ ​കൂ​ടു​തൽ നി​ക്ഷേ​പം​ ​വ​രും​:​ ​എ​സ്.​ ​സോ​മ​നാ​ഥ്

​ഇ​ന്ത്യ​ൻ​ ​ബ​ഹി​രാ​കാ​ശ​ ​മേ​ഖ​ല​യി​ൽ​ ​പ​ണം​ ​മു​ട​ക്കാ​ൻ​ ​നി​ക്ഷേ​പ​ക​ർ​ക്ക് ​ആ​ത്മ​വി​ശ്വാ​സം​ ​കൈ​വ​ന്നി​ട്ടു​ണ്ടെ​ന്ന് ​മു​ൻ​ ​ഐ.​എ​സ്.​ആ​ർ.​ഒ​ ​ചെ​യ​ർ​മാ​ൻ​ ​ഡോ.​ ​എ​സ്.​ ​സോ​മ​നാ​ഥ്.​ ​കേ​ര​ള​ ​വി​ക​സ​ന​ത്തി​ന്റെ​ ​ഭാ​ഗ​മാ​കാ​നു​ള്ള​ ​ഉ​പ​ദേ​ശ​ക​ ​ബോ​ർ​ഡി​ലേ​ക്ക് ​മു​ഖ്യ​മ​ന്ത്രി​ ​വി.​ഡി.​സ​തീ​ശ​ൻ​ ​ക്ഷ​ണി​ച്ച​തി​ൽ​ ​സ​ന്തോ​ഷ​മു​ണ്ടെ​ന്നും​ ​പ​റ​ഞ്ഞു.​ ​എ​ൻ.​രാ​മ​ച​ന്ദ്ര​ൻ​ ​സ്മാ​ര​ക​ ​ഫൗ​ണ്ടേ​ഷ​ൻ​ ​ഏ​ർ​പ്പെ​ടു​ത്തി​യ​ ​പു​ര​സ്‌​കാ​രം​ ​മു​ഖ്യ​മ​ന്ത്രി​യി​ൽ​ ​നി​ന്ന് ​ഏ​റ്റു​വാ​ങ്ങി​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.
സ്വ​കാ​ര്യ​മേ​ഖ​ല​യ്ക്കും​ ​അ​വ​സ​രം​ ​ന​ൽ​കു​ന്ന​താ​ണ് ​ബ​ഹി​ര​കാ​ശ​ ​ന​യം.​ ​ഇ​തു​ ​വ​ലി​യ​ ​മാ​റ്റ​ങ്ങ​ളാ​കും​ ​സ​മ്പ​ദ് ​വ്യ​വ​സ്ഥ​യി​ൽ​ ​കൊ​ണ്ടു​വ​രി​ക.​ ​സം​സ്ഥാ​നം​ ​ബ​ഹി​രാ​കാ​ശ​ ​മേ​ഖ​ല​യി​ൽ​ ​താ​ത്പ​ര്യം​ ​കാ​ണി​ക്കു​ന്ന​താ​യാ​ണ് ​മ​ന​സി​ലാ​ക്കു​ന്ന​ത്.​ ​യു​വാ​ക്ക​ൾ​ക്ക് ​ജോ​ലി​കൊ​ടു​ക്കാ​ൻ​ ​ക​ഴി​യു​ന്ന​ ​വ​ലി​യ​ ​അ​വ​സ​ര​മാ​ക്കി​ ​ഇ​തി​നെ​ ​മാ​റ്റാം.​ ​നി​ര​വ​ധി​ ​സ്വ​കാ​ര്യ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​ഈ​ ​മേ​ഖ​ല​യി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.​ ​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​ന​ട​ക്കു​ന്ന​ ​ഗ​വേ​ഷ​ണ​ങ്ങ​ളെ​ ​ബ​ഹി​ര​കാ​ശ​ ​മേ​ഖ​ല​യു​മാ​യി​ ​കൂ​ട്ടി​യോ​ജി​പ്പി​ക്കാ​നു​ള്ള​ ​ശ്ര​മ​ത്തി​ലാ​ണ് ​താ​നെ​ന്നും​ ​എ​സ്.​ ​സോ​മ​നാ​ഥ് ​പ​റ​ഞ്ഞു.
മ​സി​ൽ​ ​പ​വ​റി​നൊ​പ്പം​ ​ബ്രെ​യി​ൻ​ ​പ​വ​ർ​ ​കൂ​ടി​ ​യ​ന്ത്ര​ത്തി​ന് ​കൊ​ടു​ത്ത​ ​കാ​ല​ഘ​ട്ട​മാ​ണി​തെ​ന്ന് ​എ​ൻ.​ ​രാ​മ​ച​ന്ദ്ര​ൻ​ ​അ​നു​സ്മ​ര​ണ​ ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി​യ​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​കൗ​ൺ​സി​ൽ​ ​വൈ​സ് ​ചെ​യ​ർ​മാ​ൻ​ ​ഡോ.​അ​ച്യു​ത് ​ശ​ങ്ക​ർ​ ​എ​സ്.​ ​നാ​യ​ർ​ ​പ​റ​ഞ്ഞു.​ ​മ​നു​ഷ്യ​ ​സ​ദൃ​ശ​ ​റോ​ബോ​ട്ടു​ക​ൾ​ ​ഓ​രോ​ ​മേ​ഖ​ല​യി​ല​യും​ ​എ​ത്തു​ന്ന​ ​കാ​ലം​ ​വി​ദൂ​ര​മ​ല്ല.​ ​ഭാ​വി​യി​ൽ​ ​മ​നു​ഷ്യ​രു​ടെ​ ​എ​ണ്ണം​ ​കു​റ​യു​ക​യും​ ​റോ​ബോ​ട്ടു​ക​ളു​ടെ​ ​എ​ണ്ണം​ ​കൂ​ടു​ക​യും​ ​ചെ​യ്യും.​ ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ന​ ​രം​ഗ​ത്തും​ ​റോ​ബോ​ട്ടു​ക​ൾ​ ​ക​ട​ന്നു​വ​രു​മോ​ ​എ​ന്ന​ത് ​ഗൗ​ര​വ​ത്തോ​ടെ​ ​ചി​ന്തി​ക്കേ​ണ്ട​ ​കാ​ര്യ​മാ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​എ​ൻ.​ ​രാ​മ​ച​ന്ദ്ര​ൻ​ ​ഫൗ​ണ്ടേ​ഷ​ന്റെ​ ​ഉ​പ​ഹാ​രം​ ​കേ​ര​ള​കൗ​മു​ദി​ ​ചീ​ഫ് ​എ​ഡി​റ്റ​ർ​ ​ദീ​പു​ ​ര​വി​ ​ഡോ.​ ​അ​ച്യു​ത് ​ശ​ങ്ക​ർ​ ​എ​സ്.​ ​നാ​യ​ർ​ക്ക് ​ന​ൽ​കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA