
തിരുവനന്തപുരം: കേരളത്തിൽ മെഡിക്കൽ ഉപകരണ വ്യവസായത്തിന് അസാമാന്യമായ വളർച്ചാസാധ്യതയുണ്ടെന്നും ഈ മേഖലയിൽ പുതിയ വ്യവസായ പാർക്കുകൾ ഉൾപ്പെടെ ആരംഭിക്കാൻ സർക്കാർ പൂർണ പിന്തുണ നൽകുമെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ.കേരള മെഡിക്കൽ ഡിവൈസ് ഇൻഡസ്ട്രി അസോസിയേഷന്റെ(കെ.എം.ഡി.ഐ.എ) പ്രവർത്തനോദ്ഘാടനം ഹയാത്ത് റീജൻസിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി,കെ.എം.ഡി.ഐ.എ ചെയർമാൻ സി.ബാലഗോപാൽ, അഡീഷണൽ ചീഫ് സെക്രട്ടറി മുഹമ്മദ് ഹനീഷ്,പ്രിൻസിപ്പൽ ഹെൽത്ത് സെക്രട്ടറി ഡോ.ശർമിള മേരി ജോസഫ്,കെ.എം.ഡി.ഐ.എ പ്രസിഡന്റ് തോമസ് ജോൺ,സെക്രട്ടറി ടി.സി.ജയശങ്കർ,ഡോ. സതീഷ് കുമാർ.സി.എസ്,സ്പെഷ്യൽ ഓഫീസർ സി.പത്മകുമാർ, കെ.എം.ഡി.ഐ.എ ട്രഷറർ ബിനു അഗസ്റ്റിൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |