SignIn
Kerala Kaumudi Online
Sunday, 04 October 2026 1.19 AM IST

കേരളത്തെ ഹെൽത്ത് ഡെസ്റ്റിനേഷനാക്കും: മുഖ്യമന്ത്രി

aa

കോഴിക്കോട്:വിദേശികളെയടക്കം ആകർഷിക്കുന്നവിധം കേരളത്തെ ഹെൽത്ത് ഡെസ്റ്റിനേഷനാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ.കേരള ഹാർട്ട് കെയർ സൊസെെറ്റിയുടെ സിൽവർജൂബിലി പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഹോളിസ്റ്റിക് ഉൾപ്പെടെയുളള ചികിത്സാരീതികളും രോഗികളുടെ പുനരധിവാസവും ഉറപ്പാക്കി വലിയ ഒരു ക്യാമ്പയിൻ ആരംഭിക്കും. നേരത്തെ രോഗം കണ്ടുപിടിച്ച് പ്രതിരോധിക്കുകയാണ് ലക്ഷ്യം. പ്രതിരോധപരിപാടികൾ ആസൂത്രണം ചെയ്യാൻ ഹെൽത്ത് ഡാറ്റ ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡോ.കെ.കുഞ്ഞാലി അദ്ധ്യക്ഷനായി. എം.എൽ.എമാരായ കെ.പ്രവീൺകുമാർ, കെ.ജയന്ത് തുടങ്ങിയവർ പങ്കെടുത്തു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VDSATHEESAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA