SignIn
Kerala Kaumudi Online
Saturday, 03 October 2026 12.53 AM IST

ഭിന്നിപ്പിച്ച് നേട്ടമുണ്ടാക്കാനുള്ള ശ്രമത്തിൽ  ജാഗ്രത വേണം: വെള്ളാപ്പള്ളി

a

ചേർത്തല: സമുദായത്തെ ഭിന്നിപ്പിച്ച് നേട്ടം കൈവരിക്കാനുള്ള രാഷ്ട്രീയക്കാരുടെ ശ്രമങ്ങൾക്കെതിരെ സമുദായാംഗങ്ങൾ ജാഗ്രത പുലർത്തണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യോഗം കേന്ദ്ര വനിതാസംഘം വിശേഷാൽ പൊതുയോഗം ചേർത്തല ശ്രീനാരായണ കോളേജ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു വെള്ളാപ്പള്ളി.

മതശക്തികൾ ജനാധിപത്യം ഹൈജാക്ക് ചെയ്യുകയാണ്. ഈഴവർക്ക് മലപ്പുറം ജില്ലയിൽ ഒരു കുടിപ്പള്ളിക്കൂടംപോലും ഇല്ലെന്ന യാഥാർത്ഥ്യം തുറന്ന് പറഞ്ഞതിനാണ് തന്നെ വർഗീയവാദിയായി ചിത്രീകരിച്ച് വേട്ടയാടിയത്. സ്ത്രീകൾക്ക് 50 ശതമാനം സംവരണം വേണമെന്ന് പറഞ്ഞാൽ പോരാ, അത് വരുന്ന തിരഞ്ഞെടുപ്പിൽ പാർലമെന്റിലും നിയമസഭയും നടപ്പാക്കാൻ രാഷ്ട്രീയ കക്ഷികൾ തയ്യാറാകണം. ഈഴവരെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വനിതാസംഘം കേന്ദ്രസമിതി പ്രസിഡന്റ് കെ.പി. കൃഷ്ണകുമാരി അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ദീപപ്രകാശനം നടത്തി. സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥൻ, കോ–ഓർഡനേറ്റർ ഇ.എസ്.ഷീബ, ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ പ്രസിഡന്റ് കെ.എം.സജീവ്,വൈസ് പ്രസിഡന്റ് ഡോ.കെ.സോമൻ,സൈബർ സേന ചെയർമാൻ അനീഷ് പുല്ലുവേലിയിൽ,എംപ്ലോയീസ് ഫോറം സെക്രട്ടറി പി.ഗോപാലകൃഷ്ണൻ, കേന്ദ്രവനിതാസംഘം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഷൈലജ രവീന്ദ്രൻ, രാധാമണി, നിർമ്മല അനിരുദ്ധൻ, തുളസി ഭായ് വിശ്വനാഥൻ,ട്രഷറർ ഗീത മധു എന്നിവർ സംസാരിച്ചു. പദ്മഭൂഷൺ ലഭിച്ച വെള്ളാപ്പള്ളിക്ക് വനിതാസംഘം കേന്ദ്ര സമിതിയുടെയും ഒരാേ ജില്ലാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ ആദരം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VELLAPALLI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA