SignIn
Kerala Kaumudi Online
Friday, 26 June 2026 1.44 AM IST

നിയമസഭയിൽ വരുംമുൻപേ നയം ചർച്ച ചെയ്യണം: വി.എം.സുധീരൻ

a

തൃശൂർ: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള തീരുമാനം നിയമസഭയിൽ പ്രൊപ്പോസൽ വരുന്നതിനുമുൻപേ പാർട്ടിയിലും യു.ഡി.എഫിലും ചർച്ച ചെയ്യേണ്ടതായിരുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം.സുധീരൻ. ഇതിനുശേഷം നയത്തിന് രൂപം കൊടുത്തിരുന്നെങ്കിൽ പ്രശ്‌നമുണ്ടാകില്ലായിരുന്നു. ഫിനാൻസ് ബിൽ അവതരിപ്പിക്കുമ്പോൾ ഈ പ്രൊപ്പോസൽ ഒഴിവാക്കണം. സർക്കാരിന്റെ വിശ്വാസതയ്ക്ക് മങ്ങലേൽപ്പിക്കുന്ന തീരുമാനമുണ്ടാകരുത്. സുതാര്യമായി നേരെ ചൊവ്വേ കാര്യങ്ങൾ തുറന്നുപറഞ്ഞ് വിവാദങ്ങളില്ലാതെ മുന്നോട്ടുപോകണം. മയക്കുമരുന്നിന്റെ കാര്യത്തിൽ ആഭ്യന്തര വകുപ്പ് നന്നായി പ്രവർത്തിക്കുന്നുണ്ടെന്നും സുധീരൻ പറഞ്ഞു. കരിമണൽ ഖനന നയത്തിലും അവ്യക്തതയുണ്ട്. ഖനനം ഉണ്ടാകില്ലെന്ന് സർക്കാർ പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VM SUDHEERAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA