SignIn
Kerala Kaumudi Online
Monday, 29 June 2026 2.18 PM IST

'വൈകിയാണെങ്കിലും യുഡിഎഫിന് ബോധോദയമുണ്ടായി, വിമർശിച്ചവർ ഇപ്പോൾ ഊരാളുങ്കലിനെ രഹസ്യമായി പോയി കാണുന്നു'

vasavan-
വി എൻ വാസവൻ

തിരുവനന്തപുരം: ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കാര്യത്തിൽ വൈകിയാണെങ്കിലും യുഡിഎഫിന് ബോധോദയം ഉണ്ടായെന്ന് മുൻ മന്ത്രി വി എൻ വാസവൻ. ലോകോത്തര നിലവാരമുള്ള നിർമാണ പ്രവർത്തനങ്ങളാണ് ഊരാളുങ്കൽ ചെയ്യുന്നതെന്ന് പറഞ്ഞപ്പോൾ, അന്ന് പ്രതിപക്ഷത്തിരുന്ന യുഡിഎഫ് പരിഹാസത്തോടെയാണ് കണ്ടതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

'ഊരാളുങ്കലിന് മികച്ച നിർമാണ നിലവാരമുണ്ടെന്ന് യുഡിഎഫിന് മാറ്റിപ്പറയേണ്ടി വന്നതിൽ സന്തോഷമുണ്ട്. സഹകരണ മേഖലയ്‌ക്ക് ഒന്നടങ്കം അഭിമാനിക്കാവുന്ന നേട്ടമാണിത്. കഴിഞ്ഞ കാലങ്ങളിൽ ഊരാളുങ്കലിനെതിരെ പരസ്യമായി വലിയ വിമർശനങ്ങൾ ഉന്നയിച്ചവർ തന്നെ രഹസ്യമായി അവരെ പോയിക്കണ്ട് തങ്ങളുടെ മണ്ഡലങ്ങളിലെ വർക്കുകൾ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു'- വി എൻ വാസവൻ പറഞ്ഞു.

പ്രതിപക്ഷത്തിരുന്നപ്പോൾ ഊരാളുങ്കലിനെതിരെ നിലപാടെടുത്തിരുന്നവരാണ് യുഡിഎഫ്. ഊരാളുങ്കലിന് നിയമവിരുദ്ധമായി ഏതെങ്കിലും തരത്തിലുള്ള കരാറുകൾ നൽകിയതായോ കൂടുതൽ പണം വഴിവിട്ട് നൽകിയതായോ വിവരമില്ലെന്ന് പൊതുമരാമത്ത് മന്ത്രി പി കെ ബഷീർ നിയമസഭയിൽ വ്യക്തമാക്കിയതോടെയാണ് ഇത് വീണ്ടും ചർച്ചയായത്. ഊരാളുങ്കലിന്റേത് നിലവാരമുള്ള പ്രവർത്തനങ്ങളാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VN VASAVAN, URALUNGAL LABOUR, VN VASAVAN STATEMENT, KERALA POLITICS, UDF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA