
തിരുവനന്തപുരം:ആലപ്പുഴ വലിയ ചുടുകാട്ടിൽ വി.എസ്.അച്യുതാനന്ദനും ടി.വി.തോമസിനും സ്മാരകം നിർമ്മിക്കുന്നതിൽ ഒരു തർക്കവുമില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.ആരുടേയും സ്മാരകം വേണ്ടെന്നായിരുന്നു മുൻ ധാരണപ്രകാരമുള്ള തീരുമാനം.എന്നാൽ പ്രത്യേക സാഹചര്യത്തിൽ വി.എസിന് സ്മാരകം നിർമ്മിക്കണമെന്ന ആവശ്യം ഉയർന്നപ്പോൾ സി.പി.ഐ എതിർത്തില്ല.ടി.വി.തോമസിനും സ്മാരകം വേണമെന്ന ആഗ്രഹം സി.പി.ഐ പ്രകടിപ്പിച്ചു.26ന് ഇതിന്റെ ഒരു ഘട്ടം പൂർത്തിയാകും. ഇതിൽ സി.പി.എം-സി.പി.ഐ തർക്കമില്ലെന്നും ഇനി മറ്റാർക്കും അവിടെ സ്മാരകം നിർമ്മിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.സി.പി.ഐ ഉപനേതാവ് സ്ഥാനം അടഞ്ഞ അധ്യായമല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |