SignIn
Kerala Kaumudi Online
Tuesday, 07 July 2026 3.38 PM IST

മണ്ണിടിച്ചിൽ ക്ഷണിച്ചുവരുത്തിയ ദുരന്തമോ? നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് പൊതുമരാമത്ത് വകുപ്പ്

-landslide
തുരങ്കപാത നിർമ്മാണ മേഖലയിൽ മണ്ണിടിച്ചിലുണ്ടായപ്പോൾ ഫോട്ടോ: അനന്തു ആരിഫ

കോഴിക്കോട്: തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം മണ്ണിടിച്ചിൽ സാദ്ധ്യത സംബന്ധിച്ച് നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് പൊതുമരാമത്ത് വകുപ്പ്. പദ്ധതിപ്രദേശത്ത് കൂട്ടിയിട്ട മണ്ണുകാരണം മഴക്കാലത്ത് സോയിൽ പൈപ്പിംഗ്, സ്ലോപ്പ് സ്റ്റെബിലിറ്റി പ്രതിഭാസമോ കാരണം അപകടം ഉണ്ടാവാനുള്ള സാദ്ധ്യതയുണ്ടെന്നും തടയാൻവേണ്ട മുൻകരുതലെടുക്കണമെന്നും വകുപ്പ് കഴിഞ്ഞമാസം 25ന് ചേർന്ന അവലോകന യോഗത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നുമാണ് പൊതുമരാമത്ത് വകുപ്പ് പറയുന്നത്. യോഗത്തിന്റെ മിനിട്ട്സും അവർ പുറത്തുവിട്ടു. കരാർ കമ്പനിക്ക് വീഴ്ച സംഭവിച്ചെന്ന് മുഖ്യമന്ത്രിയും പറഞ്ഞു.

ദുരന്തം മനുഷ്യനിർമ്മിതമാണെന്നും മണ്ണ് അശാസ്ത്രീയമായി കൂട്ടിയിട്ടതാണ് അപകടത്തിന് കാരണമെന്നും മന്ത്രി ടി സിദ്ദിഖും പ്രതികരിച്ചിരുന്നു. 'നിർമാണത്തിന്റെ തുടക്കത്തിൽത്തന്നെ സ്ഥലത്തെ മണ്ണ് അശാസ്ത്രീയമായ രീതിയിലാണ് കൂട്ടിയിട്ടിരുന്നത്. അപകട സൂചന കൊങ്കൺ അധികൃതരുടെ യോഗങ്ങളിലുൾപ്പെടെ കൃത്യമായി നൽകിയതാണ്. എന്നാൽ അതിൽ വേണ്ട നടപടികൾ സ്വീകരിക്കുന്നതിൽ പാളിച്ചകൾ ഉണ്ടായിട്ടുണ്ട്. അത് സർക്കാർ ഗൗരവത്തോടെ കാണും.

അതിൽ പരിശോധനയുണ്ടാവും. നിർദ്ദേശം അനുസരിച്ച് മുന്നോട്ടുപോകാതിരുന്നത് ഗൗരവമുള്ളതാണ്. കൂട്ടിയിട്ടിരുന്ന മണ്ണ് ഒലിച്ചിറങ്ങിയതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയത്.‌ടൗൺഷിപ്പിലും മണ്ണ് അശാസ്ത്രീയമായി കൂട്ടിയിട്ടിരിക്കുകയാണ് 'എന്നാണ് മന്ത്രി പറഞ്ഞത്. എന്നാൽ വയനാട്ടിൽ ഉണ്ടായത് പ്രകൃതി ദുരന്തമാണെന്നും നിർമ്മാണപ്രവർത്തനങ്ങൾ കാരണമല്ല ദുരന്തമുണ്ടായതെന്നുമാണ് നിർമ്മാണ കമ്പനിയുടെ വിശദീകരണം. അതിനിടെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് തുരങ്കപാതയുടെ നിർമ്മാണപ്രവൃത്തികൾ നിർത്തിവച്ചിരിക്കുകയാണ്.

ഇന്നുരാവിലെയാണ് വയനാട് കള്ളാടിയിൽ മീനാക്ഷിപാലത്തിന് സമീപം മണ്ണിടിഞ്ഞത്. രക്ഷാപ്രവർത്തനം പുരാേഗമിക്കുകയാണ്. അപകടത്തിൽ ഒരാൾ മരിച്ചെന്നാണ് വിവരം.എന്നാൽ ഇത് സ്ഥിരീകരിച്ചിട്ടില്ല. ആറുപേർ ആശുപത്രിയിലാണ്.ഒരു വീടും പള്ളിയും പൂർണമായും തകർന്നിട്ടുണ്ട്. സ്ഥലത്തെ ബസ് സ്റ്റോപ്പും പാലവും മണ്ണിനടിയിലായി. കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങൾ സ്ഥലത്തെത്തിച്ചിട്ടുണ്ട്.

മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിൽ വയനാട് ജില്ലയിൽ നിന്നുള്ള മന്ത്രി ടി സിദ്ധിഖ് മുഖ്യമന്ത്രിയുമായി അടിയന്തര കൂടിക്കാഴ്ച നടത്തി. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. റവന്യൂ, കൃഷി മന്ത്രിമാരോടും വയനാട്ടിൽ എത്താനും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

English Summary

A landslide near Meenakshipalam in Wayanad's tunnel construction area resulted in one reported death, six hospitalizations, and significant damage including a house and mosque. The Public Works Department had warned of risks from unscientifically piled soil. While officials attributed the incident to contractor failure, the construction company cited a natural disaster. Kozhikode tunnel construction work has been halted, and rescue operations are ongoing.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LANDSLIDE WARNING, PWD KERALA, LANDSLIDE ALERT, KERALA LANDSLIDE NEWS, MANNIDICHIL WARNING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA