
മൂവാറ്റുപുഴ: മുൻ ഗതാഗതമന്ത്രി കെ.ബി. ഗണേശ്കുമാറിനെതിരായ അഴിമതി ആരോപണത്തിൽ എന്തൊക്കെ നടപടികൾ സ്വീകരിച്ചെന്ന് അറിയിക്കാൻ വിജിലൻസ് ഡയറക്ടറോട് മൂവാറ്റുപുഴ വിജിലൻസ് കോടതി നിർദ്ദേശിച്ചു. റിപ്പോർട്ട് ആഗസ്റ്റ് 20നകം സമർപ്പിക്കണം. മന്ത്രിയായിരിക്കെ ഭാര്യ ബിന്ദു മേനോന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിനായി കേരഫെഡിന്റെ വെളിച്ചെണ്ണ ദുബായിലേക്ക് കയറ്റുമതി ചെയ്യാനും, മിൽമ ഉത്പന്നങ്ങൾ ഓസ്ട്രേലിയ തുടങ്ങിയിടങ്ങളിൽ വിൽക്കാനുമുള്ള കരാർ നൽകാൻ ഇടപെട്ടെന്നാണ് ആരോപണം. കടവന്ത്ര സ്വദേശി ചെഷയർ ടാർസന്റെ പരാതിയിലാണ് നടപടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |