SignIn
Kerala Kaumudi Online
Tuesday, 04 August 2026 6.13 PM IST

ശക്തമായ മഴ; നാളെ വയനാട്  ജില്ലയിലെ  വിദ്യാഭ്യാസ  സ്ഥാപനങ്ങൾക്ക് അവധി, താമരശ്ശേരി - പാൽചുരങ്ങളിൽ നിയന്ത്രണം

READ ENGLISH VERSION
rain
നഗരത്തിൽ പെയ്ത മഴയിലൂടെ കുട ചൂടി സൈക്കിൾ ചവിട്ടി നീങ്ങുന്ന യുവാവ്. എറണാകുളം ജോസ് ജംഗ്ഷനിൽ നിന്നുള്ള കാഴ്ച ( ഫോട്ടോ: ജോഷ്‌വാൻ മനു)

കൽപ്പറ്റ: ശക്തമായ മഴയെ തുടർന്ന് വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ബുധൻ) അവധി പ്രഖ്യാപിച്ചു. മതപഠന ക്ലാസുകൾ,​ ട്യൂഷൻ സെന്ററുകൾ,​ കോച്ചിംഗ് ക്ലാസുകൾ,​ സ്പെഷ്യൽ ക്ലാസുകൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. റെസിഡൻഷ്യൽ സ്കൂളുകൾക്കും റെസിഡൻഷ്യൽ കോളേജുകൾക്കും പ്രവർത്തിക്കാം. പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും താമരശ്ശേരി ചുരത്തിലും പാൽചുരത്തിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ അറിയിച്ചു.

വയനാട് ഉൾപ്പടെ എട്ട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്. സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 24 മണിക്കൂറിൽ 115.6 മില്ലീമീറ്റർ മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം മുന്നറിയിപ്പ് നൽകി.

ഓറഞ്ച് അലർട്ട്

04/08/2026: ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം

05/08/2026: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

06/08/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം

മഞ്ഞ അലർട്ട്

04/08/2026: തിരുവനന്തപുരം, കൊല്ലം

05/08/2026 : തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം

06/08/2026 : തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

07/08/2026 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

08/08/2026 : പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

English Summary

Wayanad district has declared a holiday for educational institutions tomorrow (Wednesday) due to heavy rainfall. Eight districts, including Wayanad, are currently under Red Alert, with the India Meteorological Department predicting intensified rainfall across Kerala. The public is advised to maintain extreme vigilance, and traffic controls are anticipated in Wayanad's mountain passes.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WAYANAD RAIN, WAYANAD SCHOOL HOLIDAY, KERALA RAIN ALERT, THAMARASSERY CHURAM RESTRICTIONS, WAYANAD MAZHA HOLIDAY MANGLISH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA