SignIn
Kerala Kaumudi Online
Monday, 24 August 2026 10.51 PM IST

ബസ് ഹോസ്റ്റസ്,​ റീക്ലൈനിംഗ് സീറ്റുകൾ,​ ടോയ്‌ലെറ്റ് ; 671 രൂപയ്ക്ക് കെഎസ്ആർടിസി എക്സിക്യൂട്ടീവ് വോൾവോ സർവീസ്

volvo-

തിരുവനന്തപുരം: ദീർഘദൂര യാത്രക്കാർക്ക് പ്രീമിയം നിലവാരത്തിലുള്ള യാത്രാനുഭവം ഒരുക്കുന്ന കെ.എസ്.ആർ.ടി.സിയുടെ വോൾവോ സർവീസിന് വൻഡിമാൻഡ്. എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചുമാണ് സർവീസുകൾ. 671 രൂപയാണ് ടിക്കറ്റ് നിരക്ക്. തിങ്കൾ മുതകൽ വെള്ളിവരെ സർവീസ് ഉണ്ടായിരിക്കും.

പ്രത്യേക സൗകര്യങ്ങൾ

യാത്രക്കാർക്ക് ഉയർന്ന നിലവാരത്തിലുള്ള സുഖകരവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കുന്നതിനായി നിരവദി പ്രത്യേക സൗകര്യങ്ങൾ ബസിൽ സജ്ജമാക്കിയിട്ടുണ്ട്. വിമാനത്തിലെ എയർ ഹോസ്റ്റസിന് സമാനമായ രീതിയിൽ ബസ് ഹോസ്റ്റസ് സംവിധാനം ഉണ്ട്. യാത്രക്കാ‌ർക്ക് സൗകര്യങ്ങൾ ഒരുക്കാനും സംശയ നിവാരണത്തിനും പരിഹരിക്കുന്നതിനും ഇവർ സഹായിക്കും. ഡ്രൈവർ കം കണ്ടക്ടർക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്.

റിക്ലൈനിംഗ് സീറ്റുകൾ

യാത്ര സുഖകരമാക്കുന്നതിന് വിശാലമായ പ്രീമിയം റിക്ലൈനിംഗ് സീറ്റുകളാണ് ഒരുക്കിയിരിക്കുന്നത്. വിനോദത്തിനായി ഓരോ സീറ്റിലും എന്റർടെയിൻമെന്റ് സിസ്റ്റമുണ്ട്. ബസിൽ തന്നെ മിനി റഫ്രിജറേറ്ററും കോഫി മേക്കറും ഇൾപ്പെടുന്ന പാൻട്രി സംവിധാനം,​ ഓൺബോർഡ് ടോയ്‌ലെറ്റ് സൗകര്യം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. യാത്രയിൽ സൗജന്യ വൈഫൈ,​ മൊബൈൽ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ചാർജ് ചെയ്യാൻ യു.എസ്.ബി പോർട്ടുകൾ എന്നിവയുമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSRTC, KSRTC EXECUTIVE VOLVO, VOLVO SERVICE, KSRTC VOVO BUS, KSRTC BUS HOSTESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA