
തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാന പ്രവണതകൾ കാർഷിക മേഖലയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ നേരിടുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി മോണിറ്ററിംഗ് യൂണിറ്റ് രൂപീകരിക്കും. വിവിധ സർക്കാർ വകുപ്പുകളെയും ദുരന്ത നിവാരണ അതോറിട്ടി, നബാർഡ് തുടങ്ങിയ ഏജൻസികളെയും ഉൾപ്പെടുത്തിയാണിത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിന് നിയമസഭാ ബാങ്ക്വറ്റ് ഹാളിൽ കൃഷിമന്ത്രി ടി.സിദ്ദിഖിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിതല യോഗത്തിലാണ് തീരുമാനം. മന്ത്രിമാരായ എ.പി.അനിൽകുമാർ, കെ.എം.ഷാജി, മോൻസ് ജോസഫ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |