ന്യൂഡൽഹി: മൊബൈൽ നമ്പരിനൊപ്പം യൂസർനെയിം ഉപയോഗിക്കുന്ന മെസേജിംഗ് പ്ലാറ്റ്‌ഫോമുകളായ ടെലിഗ്രാമിനും സിഗ്നലിനും കേന്ദ്ര ഐടി മന്ത്രാലയം നോട്ടീസ് അയച്ചു. പരിഷ്‌കാരം നടപ്പാക്കാനൊരുങ്ങുന്ന വാട്ട്‌സ്ആപ്പിന് നോട്ടീസ് അയച്ചതിന് പിന്നാലെയാണിത്. യൂസർനെയിം സവിശേഷതയെക്കുറിച്ചും സുരക്ഷ ഉറപ്പാക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ചും വിശദീകരിക്കാൻ ടെലിഗ്രാമിനോടും സിഗ്‌നലിനോടും ആവശ്യപ്പെട്ടു.
ടെലിഗ്രാം നേരത്തെ മുതൽ യൂസർനെയിം സേവനം നടപ്പാക്കിയിരുന്നു. സിഗ്നലിൽ സേവനം നിർബന്ധമല്ല. അതിനിടെ അരട്ടായ് മെസേജിംഗ് ആപ്പിൽ നിന്ന് യൂസർനെയിം സൗകര്യം നീക്കം ചെയ്യുമെന്ന് കമ്പനി സഹസ്ഥാപകൻ ശ്രീധർ വെമ്പു അറിയിച്ചു. കേന്ദ്രസർക്കാരിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നും അദ്ദേഹം വിശദീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |