SignIn
Kerala Kaumudi Online
Thursday, 13 August 2026 1.36 AM IST

കെ.എം.ബഷീർ കേസ്: സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറെ വയ്ക്കും 

court

തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറായി അഡ്വ.സന്തോഷിനെ നിയമിക്കാൻ തീരുമാനം.

2019 ആഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരു മണിക്ക് മ്യൂസിയത്തിന് സമീപം വച്ച് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ചാണ് കെ.എം. ബഷീർ മരിച്ചത്. കോടതി മാറ്റിയതു ചോദ്യം ചെയ്തും സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ടും ബഷീറിന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് ആരോപിച്ചാണിത്. വിചാരണ നീതിപൂർവ്വം നടക്കുമെന്നതിൽ ആശങ്കയുണ്ടെന്നും നിലവിലെ പ്രോസിക്യൂട്ടർക്ക് പരിചയക്കുറവുണ്ടെന്നും കുടുംബം ആരോപിച്ചിരുന്നു. ഹർജിയിൽ മറുപടി നൽകാൻ ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കെയാണ് ,സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാർ തീരുമാനിച്ചത്. . തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയിലാണ് ആദ്യം കേസ് നടത്താൻ തീരുമാനിച്ചത്. തിരുവനന്തപുരം സെഷൻസ് കോടതി കേസ് പിന്നീട്‌ നാലാം അഡീഷണൽ സെഷൻസ് കോടതിയിലേക്ക് മാറ്റി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA