
പ്രൊവിഷണൽ റാങ്ക് ലിസ്റ്റ്
ധർമ്മശാല ക്യാമ്പസിലെ സ്‌കൂൾ ഒഫ് പെഡഗോഗിക്കൽ സയൻസസിലെ 2026-27 അദ്ധ്യയന വർഷത്തെ എം.എഡ് പ്രോഗ്രാം പ്രവേശനത്തിനുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് https://admission.kannuruniversity.ac.in/ൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് റാങ്ക് ലിസ്റ്റ് സംബന്ധിച്ച ആക്ഷേപങ്ങളും പരാതികളും deptdoa@kannuruniv.ac.in എന്ന ഇ മെയിലിൽ നാളെ 5ന് മുമ്പായി സമർപ്പിക്കണം. ഫോൺ: 04972715227, 04972766389.
പരീക്ഷാ ഫലം
ആറാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് ബി.എ എൽഎൽ.ബി (റെഗുലർ 2023 അഡ്മിഷൻ/ സപ്ലിമെന്ററി 2016 - 2022 അഡ്മിഷൻ) ഡിഗ്രി മേയ് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസിന്റെ പുനഃപരിശോധനയ്ക്കും സൂക്ഷ്മ പരിശോധനയ്ക്കും ഫോട്ടോക്കോപ്പിക്കുമുള്ള അപേക്ഷകൾ ആഗസ്റ്റ് 10ന് വൈകിട്ട് 5വരെ സമർപ്പിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |