SignIn
Kerala Kaumudi Online
Tuesday, 07 July 2026 3.35 AM IST

കാഫിർ സ്‌ക്രീൻഷോട്ട് കേസ്: ജാമ്യത്തിലിറങ്ങി, പിന്നാലെ തെളിയിക്കാൻ വെല്ലുവിളിച്ച് പ്രതി

jithin

കോഴിക്കോട്: വിവാദമായ വടകര കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ, പൊലീസിനെ വെല്ലുവിളിച്ചും ജാമ്യവ്യവസ്ഥ ലംഘിച്ചും ജാമ്യത്തിലിറങ്ങിയ പ്രതി ജിതിൻ ഭാസ്‌കറിന്റെ ഫേസ് ബുക്ക് പോസ്റ്റ്. ഇരുന്നൂറോളം പേർക്ക് കാഫിർ സ്‌ക്രീൻഷോട്ട് ബ്രോഡ്‌കാസ്റ്റ് ലിസ്റ്റ് വഴി അയച്ചു എന്ന ആരോപണം തെളിയിക്കാൻ തയ്യാറുണ്ടോ എന്ന് ചോദിച്ചാണ് ഫേസ്ബുക്ക് കുറിപ്പിട്ടത്.

ബ്രോഡ്‌കാസ്റ്റ് ലിസ്റ്റിൽ കോൺഗ്രസുകാരും അവരുടെ മക്കളും അടക്കം ഇരുന്നൂറ്റമ്പതോളം പേരുണ്ട്. അതിൽ പത്ത് പേർക്കെങ്കിലും സ്‌ക്രീൻഷോട്ട് അയച്ചതായി തെളിയിക്കാമോയെന്നും ജിതിൻ ചോദിച്ചു. കേസ് കോടതിയിലായതിനാലും പാർട്ടി നേതൃത്വം വിലക്കിയതിനാലും പലതും പറയുന്നില്ല. തെളിയിച്ചാൽ കുറ്റം താൻ ചെയ്തതാണെന്ന് ഉറപ്പിക്കാമെന്നും ജിതിൻ കുറിച്ചു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് ഷാഫി പറമ്പിൽ വടകര മത്സരിക്കുമ്പോഴാണ് എതിർ സ്ഥാനാർത്ഥി ശൈലജ ടീച്ചർ കാഫിർ ആണെന്ന് പരാമർശിക്കുന്ന രീതിയിൽ സ്ക്രീൻഷോട്ടുകൾ പ്രചരിപ്പിച്ചത്. ഇതുസംബന്ധിച്ച് യു.ഡി.എഫ് തന്നെ പൊലീസിന് പരാതി നൽകിയെങ്കിലും അന്വേഷണം മരവിച്ചു. തുടർന്ന് യു.ഡി.എഫ് സർക്കാരാണ് ജിതിനെയടക്കം അറസ്റ്റ് ചെയ്ത് കേസ് സജീവമാക്കിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JITHIN BHASKAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA