SignIn
Kerala Kaumudi Online
Friday, 24 July 2026 2.10 AM IST

നേതാക്കൾ സമര തിരക്കിൽ, കെ.പി.സി.സി പ്രസിഡന്റ് ചർച്ച വൈകും

congress

തിരുവനന്തപുരം:ഡൽഹിയിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സമരവും പാർലമെന്റ് സമ്മേളനവും കാരണം നേതാക്കളെല്ലാം തിരക്കിലായതിനാൽ കെ.പി.സി.സി പ്രസിഡന്റ് ചർച്ചയ്ക്ക് ഔദ്യോഗികമായി തുടക്കം കുറിക്കാനായില്ല. അടുത്ത ആഴ്ച പ്രസിഡന്റ് പദവിയുടെ കാര്യത്തിൽ തീരുമാനത്തിലെത്താമെന്ന ധാരണപ്രകാരം തുടങ്ങിയ അനൗദ്യോഗിക ചർച്ചകളും നിലച്ചമട്ടാണ്.

മുഖ്യമന്ത്രി വി.ഡി.സതീശൻ കഴിഞ്ഞ ദിവസം ഡൽഹിക്ക് പോയതിന്റെ ഒരു ഉദ്ദേശ്യം കെ.പി.സി.സി പുനഃസംഘടന തന്നെയായിരുന്നു. എന്നാൽ രാഹുൽഗാന്ധിയുമായോ മല്ലികാർജുൻ ഖർഗെയുമായോ ചർച്ചയ്ക്കുള്ള സാവകാശം ലഭിച്ചില്ല. ബി.ജെ.പി സർക്കാരിനെതിരെ വമ്പിച്ച ജനരോഷമുയർത്താൻ കഴിഞ്ഞ സമരത്തിന്റെ മുൻനിരയിലേക്ക് എത്തിയതോടെ പ്രതിപക്ഷത്തിനും രാഷ്ട്രീയ നേട്ടമുണ്ടാവുന്ന സാഹചര്യമാണ്. ഇതിനിടെ മറ്റു വിഷയങ്ങളിലേക്ക് കടക്കാൻ സാധിക്കില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ സമരത്തിന്റെ ഗതി എങ്ങനെയാവുമെന്നതും പ്രധാനമാണ്.

കെ.പി.സി.സി അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ മുതിർന്ന നേതാവ് എ.കെ.ആന്റണി ഉൾപ്പെടെയുള്ളവരുമായി നേരത്തെ നേതൃത്വം ആശയവിനിമയം നടത്തിയിരുന്നു. അതിന്റെ തുടർച്ചയായിരുന്നു മുഖ്യമന്ത്രിയുടെ ഡൽഹി സന്ദർശനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CONGRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA