
തിരുവനന്തപുരം: കേരളത്തിലെ എൻ.സി.പിയെ (എസ്.പി) പി.സി. ചാക്കോ പോക്കറ്റ് പാർട്ടിയായാണ് കാണുന്നതെന്ന് എൻ.സി.പി (എസ്) പ്രസിഡന്റ് തോമസ് കെ.തോമസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സാമ്പത്തിക താൽപര്യങ്ങൾക്കാണ് ചാക്കോ മുൻഗണന നൽകുന്നത്. എലത്തൂരിലെ പരാജയത്തിന്റെ പേരിൽ എ.കെ.ശശീന്ദ്രനെ വിമർശിക്കാൻ പി.സി.ചാക്കോ അർഹനല്ല. എൻ.സി.പി പിളർന്നപ്പോൾ കൂടുതൽ പേരും ഞങ്ങൾക്കൊപ്പമാണ്. സംസ്ഥാനത്തെ എൻ.സി.പി എക്കാലത്തും ഇടതു പക്ഷത്തായിരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |