
തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷണറായി റിട്ട. ജില്ലാ ജഡ്ജി എൻ. ശേഷാദ്രിനാഥൻ ഇന്ന് രാവിലെ 11ന് ചുമതലയേൽക്കും. ശനിയാഴ്ച അദ്ദേഹത്തെ തിരഞ്ഞെടുപ്പു കമ്മിഷണറായി നിയമിച്ചു കൊണ്ടു സർക്കാർ വിജ്ഞാപനമിറക്കിയിരുന്നു. വിരമിച്ച ശേഷം ഇരിങ്ങാലക്കുട കുടുംബ കോടതി ജഡ്‌ജിയായി തുടരുകയായിരുന്ന അദ്ദേഹം ആ സ്ഥാനമൊഴിഞ്ഞു. ശേഷാദ്രിനാഥൽ ചുമതലയേൽക്കുന്നതിനു പിന്നാലെ ഉപതിരഞ്ഞെടുപ്പുകളുടെ നടത്തിപ്പിലേക്ക് കമ്മിഷൻ കടക്കും. ജില്ലാ പഞ്ചായത്തുകളിലടക്കം 30 തദ്ദേശ സ്ഥാപന വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |