SignIn
Kerala Kaumudi Online
Friday, 03 July 2026 5.26 PM IST

മുറ്റത്ത് ഇഴഞ്ഞുനീങ്ങുന്ന രണ്ട് വാലുകൾ, പേടിച്ച് വിറച്ച വീട്ടമ്മ നിലവിളിച്ചു; തിരുവനന്തപുരത്തെ വീട്ടിൽ സംഭവിച്ചത്

തിരുവനന്തപുരം ജില്ലയിലെ കരിക്കകത്തുള്ള വീട്ടിലേക്കാണ് വാവാ സുരേഷിന്റെ ഇന്നത്തെ യാത്ര. സന്ധ്യയ്ക്ക് രണ്ട് പാമ്പുകൾ വീട്ടുമുറ്റത്തെ ഷെഡിനകത്ത് കയറുന്ന കാഴ്‌ച കണ്ട വീട്ടമ്മയാണ് വാവയെ വിളിച്ചത്. പാമ്പുകളുടെ വാലാണ് അവർ കണ്ടത്. റെയിൽവേ പാളത്തിന് സമീപമാണ് ഇവരുടെ വീട്. സ്ഥലത്തെത്തിയ വാവാ സുരേഷ് സാധനങ്ങൾ മാറ്റിത്തുടങ്ങി. അൽപ്പസമയത്തിനുള്ളിൽ പാമ്പിന്റെ കാഷ്ഠം കണ്ടു. അങ്ങനെ പാമ്പ് ഉണ്ടെന്ന് ഉറപ്പിച്ചു. തുടർന്ന് പാമ്പിന്റെ ചട്ടയും കണ്ടു.

തെരച്ചിലിനിടയിൽ ഒരു മൂർഖൻ പാമ്പിനെ വാവാ സുരേഷ് കണ്ടു. ആക്രമണകാരിയായ പാമ്പ് അൽപ്പം വ്യത്യസ്‌തനായിരുന്നു. പിന്നീട് കുറച്ച് സാധനങ്ങൾ മാറ്റി ഒരു പൈപ്പ് എടുത്തതും അതിനകത്ത് ഇരുന്ന രണ്ട് പാമ്പുകളെ കണ്ടു. മൂന്ന് പാമ്പുകളെയും കണ്ട് വീട്ടമ്മ പേടിച്ച് വിറച്ച് നിലവിളിച്ചു. സാഹസികതക്കും വിജ്ഞാനത്തിനും പ്രാധാന്യം നൽകി കൗമുദി ടിവി ആരംഭിച്ച സ്നേക്ക് മാസ്റ്ററിന്റെ ആയിരത്തി ഇരുന്നൂറാമത്തെ എപ്പിസോഡാണ് ഇന്ന് പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്. കാണുക മൂന്ന് പാമ്പുകളെ ഒന്നിച്ച് പിടികൂടിയ വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.

snake-master
കരിക്കകത്തെ വീട്ടിൽ മൂർഖനെയും ചേരയെയും കണ്ട് ഭയന്ന വീട്ടമ്മ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SNAKE MASTER, VAVA SURESH, KAUMUDY TV, SNAKE CATCHING VIDEO, VAVA SURESH VIRAL VIDEO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA