SignIn
Kerala Kaumudi Online
Saturday, 22 August 2026 5.08 PM IST

ജനുവരിയിൽ ഇണചേർന്നതിനുശേഷം കാണാതായ മൂർഖൻ; ഓഗസ്റ്റിൽ വീണ്ടും വീട്ടിൽ, എത്തുന്നത് ഗൾഫിൽ നിന്ന് ഉടമ വരുമ്പോഴെല്ലാം

തിരുവനന്തപുരം ജില്ലയിലെ കല്ലമ്പള്ളിക്കടുത്തുള്ള ഒരു വീട്ടിൽ നിന്ന് വാവാ സുരേഷിന് കോൾ എത്തി. വീട്ടുടമയാണ് വിളിച്ചത്. ഗൾഫിൽ നിന്ന് നാട്ടിൽ എത്തിയതേ ഉള്ളൂ, അപ്പോഴേക്കും വീട്ടിൽ വീണ്ടും മൂർഖൻ പാമ്പ്. അതിനൊരു കാരണമുണ്ട്; കഴിഞ്ഞ ജനുവരിയിൽ വീട്ടുടമ നാട്ടിൽ വന്നപ്പോൾ രണ്ട് മൂർഖൻ പാമ്പുകളെ വീട്ടിൽ കണ്ടിരുന്നു. അന്ന് വാവാ സുരേഷ് എത്തി തിരച്ചിൽ നടത്തിയെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല.

cobra-rescue
തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് കണ്ടെത്തിയ മൂർഖൻ പാമ്പ്

ഇത്തവണ എന്തായാലും ഒന്നിനെ പിടികൂടി. "ജനുവരിയിൽ വീട്ടിൽ വന്ന മൂർഖനെ ഓഗസ്റ്റിൽ പിടികൂടി" എന്ന് അവിടെ നിന്നവർ പറഞ്ഞു. തുടർന്ന് നരുവാമൂടിനടുത്തുള്ള ഒരു വീട്ടിലെ കിണറ്റിലിറങ്ങി മൂർഖൻ പാമ്പിനെ പിടികൂടി. കാണുക, രണ്ട് മൂർഖൻ പാമ്പുകളെ പിടികൂടിയ വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്

English Summary

Snake catcher Vava Suresh captured a cobra from a house in Kallambally, Thiruvananthapuram, a residence where previous attempts in January to catch snakes were unsuccessful. The homeowner, recently returned from abroad, reported the current cobra. Subsequently, Suresh also retrieved another cobra from a well at a different house near Naruvamoodu.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SNAKE MASTER, COBRA AT THIRUVANANTHAPURAM HOUSE, COBRA RESCUE, VAVA SURESH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA