SignIn
Kerala Kaumudi Online
Friday, 07 August 2026 5.52 PM IST

വീടിനുള്ളിൽ പാഞ്ഞുകയറി പുല്ലാനി മൂർഖൻ; ഇതിനിടെ ദേഹത്തുചുറ്റി ചേര, ചെവിയിൽ ഊതുമോ?

തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് കമ്പനിമുക്കിന് അടുത്തുള്ള ഒരു വീട്ടിലായിരുന്നു സംഭവം. രണ്ട് പാമ്പുകളാണ് ഒരേസമയം വീട്ടിലെത്തിയത്. ഒരു പാമ്പ് തൊണ്ടും വിറകും വച്ചിരുന്ന സ്ഥലത്തും മറ്റൊന്ന് പശുവിനെ വളർത്തുന്ന സ്ഥലത്തുമാണ് കയറിയത്. വീട്ടുകാർ ഉടൻതന്നെ വാവാ സുരേഷിനെ വിവരമറിയിക്കുകയായിരുന്നു.

cobra
വീട്ടിൽ നിന്ന് പിടികൂടിയ പാമ്പ്

സ്ഥലത്തെത്തിയ വാവ തെരച്ചിലിനൊടുവിൽ ഒരു പാമ്പിനെ കണ്ടുപിടിച്ചു. വേഗത്തിൽ ഇഴഞ്ഞുപോകുന്ന പുല്ലാനി മൂർഖൻ പാമ്പായിരുന്നു അത്. ഇതിനിടയിൽ അടുത്ത പാമ്പിനെയും കണ്ടു. ചേരയായിരുന്നു അത്. ചേര വാവാ സുരേഷിന്റെ ദേഹത്തുകയറി കയ്യിൽ ചുറ്റി. ചേര ചെവിയിൽ കടിക്കാമെന്നും എന്നാൽ ചെവിയിൽ ഊതില്ലെന്നും വാവ സുരേഷ് പറഞ്ഞു. ചേര കടിച്ചാൽ ആ ഭാഗത്ത് നന്നായി സോപ്പിട്ടതിനുശേഷം ടിടി എടുത്താൽ മതിയെന്നും അദ്ദേഹം വ്യക്തമാക്കി. കാണുക, രണ്ട് പാമ്പുകളെ പിടികൂടിയ വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.

English Summary

Snake catcher Vava Suresh was summoned to a house in Vellanad, Thiruvananthapuram, after two snakes entered simultaneously. He successfully captured a cobra found near firewood and a rat snake from a cow shed. The rat snake climbed on Suresh during the rescue. He also provided advice on treating rat snake bites, recommending soap application and a TT injection.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COBRA SNAKE, COBRA AT HOME, COBRA RESCUE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA