തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്തെ പാറക്കുഴി എന്ന സ്ഥലത്തെ വീട്ടിലാണ് ഇന്ന് സ്നേക്ക് മാസ്റ്റർ ടീം എത്തിനിൽക്കുന്നത്. സിആർപിഎഫിൽ ജോലിചെയ്യുന്ന പട്ടാളക്കാരനാണ് വിളിച്ചത്. അവധിക്ക് വീട്ടിലെത്തിയപ്പോൾ അടുക്കളയിലെ ഗ്യാസ് സിലിണ്ടറിന്റെ ഇടയിൽ ഒരു പാമ്പിനെ കണ്ടതായി അദ്ദേഹം അറിയിച്ചു. തുടർന്ന് ഇവിടെ പരിശോധന നടത്തിയപ്പോൾ കുഞ്ഞ് മൂർഖനെ വാവ സുരേഷ് കണ്ടെത്തി.
ഇതിനിടയിൽ മറ്റൊരു കോളുമെത്തി. കിളിമാനൂരിനടുത്തുള്ള ഒരു വീട്ടിൽ കോഴികളെ വളർത്തുന്ന റൂമിൽനിന്ന് തടികൾ മാറ്റുന്നതിനിടയിൽ പാമ്പിനെ കണ്ടുവെന്ന് പറഞ്ഞാണ് വിളിച്ചത്. പാമ്പിനെ കണ്ടതും തടികൾ എടുത്തുകൊണ്ടിരുന്ന ആൾ ഇറങ്ങി ഓടി. പെട്ടെന്ന് കണ്ടാൽ മൂർഖനായി തോന്നുമെങ്കിലും അത് ചേരയാണെന്ന് വാവ പറഞ്ഞു. കാണുക, രണ്ടു വീടുകളിൽനിന്ന് രണ്ടു പാമ്പുകളെ പിടികൂടിയ വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
Snake Master Vava Suresh and his team responded to two snake calls in Thiruvananthapuram district. In Balaramapuram, they rescued a baby cobra from a CRPF soldier's kitchen. Later, near Kilimanoor, a rat snake, initially mistaken for a cobra, was found in a chicken coop while logs were being moved. The team successfully captured both snakes.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |