SignIn
Kerala Kaumudi Online
Wednesday, 05 August 2026 9.11 PM IST

ലോകത്താദ്യം; രണ്ട് മില്യണ്‍ ഫോളോവേഴ്‌സെന്ന റെക്കോഡ് നേട്ടവുമായി കേരള പൊലീസ്

READ ENGLISH VERSION
kerala-police
kerala police

തിരുവനന്തപുരം: രണ്ട് മില്യണ്‍ ഫോളോവേഴ്സ് എന്ന ചരിത്രനേട്ടം കൈവരിച്ച് കേരളാ പൊലീസിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജ്. ലോകത്ത് പൊലീസ് വിഭാഗങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജുകളില്‍ രണ്ട് മില്യണ്‍ ഫോളോവേഴ്സ് എന്ന റെക്കോഡ് നേടുന്ന ആദ്യ ഇന്‍സ്റ്റഗ്രാം പേജെന്ന നേട്ടമാണ് കേരളാ പൊലീസ് സ്വന്തമാക്കിയിരിക്കുന്നത്. കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക് പേജിന് നിലവില്‍ 2.3 മില്യണ്‍ ഫോളോവേഴ്സ് ആണുള്ളത്.

ജനങ്ങളുമായുള്ള ആശയവിനിമയം കൂടുതല്‍ ശക്തിപ്പെടുത്തുക, സുരക്ഷാ സന്ദേശങ്ങള്‍ അതിവേഗം ജനങ്ങളിലെത്തിക്കുക, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സമൂഹമാദ്ധ്യമങ്ങളെ ഉപയോഗിച്ചുവരുന്നതെന്ന് കേരളാ പൊലീസ് വ്യക്തമാക്കുന്നു. കാലാനുസൃതമായി മാറുന്ന ആശയവിനിമയ രീതികളെ ഉള്‍ക്കൊണ്ട് പൊതുജനങ്ങളുമായി കൂടുതല്‍ അടുപ്പം സ്ഥാപിക്കാന്‍ കഴിഞ്ഞെന്നതാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന ഘടകമെന്നും കേരള പൊലീസ് ചൂണ്ടിക്കാട്ടി.

ട്രാഫിക് സുരക്ഷ, സൈബര്‍ സുരക്ഷ, വനിതാ ശിശു സംരക്ഷണം, ലഹരിവിരുദ്ധ ബോധവത്കരണം, ദുരന്തനിവാരണ സന്ദേശങ്ങള്‍, നിയമബോധവത്കരണം, പൊതുജന സേവന വിവരങ്ങള്‍, റിക്രൂട്ട്മെന്റ് അറിയിപ്പുകള്‍ തുടങ്ങിയ വിഷയങ്ങള്‍ കേരളാ പൊലീസിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവയ്ക്കുന്നുണ്ട്.

ഹ്രസ്വ വീഡിയോകള്‍, റീലുകള്‍, ഇന്‍ഫോഗ്രാഫിക്കുകള്‍, ആനിമേഷനുകള്‍, പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്ന ക്യാമ്പെയിനുകള്‍ എന്നിവയും സാമൂഹികമാദ്ധ്യമ അക്കൗണ്ടുകളിൽ കേരള പൊലീസ് പങ്കുവയ്ക്കുന്നു. സൈബര്‍ ഓപ്പറേഷന്‍സ് എസ്. പി അങ്കിത് അശോകിന്റെ മേല്‍നോട്ടത്തില്‍ കേരള പൊലീസ് സോഷ്യല്‍ മീഡിയ സെല്ലിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അരുണ്‍ ബി ടി, ഹവില്‍ദാര്‍ നിധീഷ്. സി എന്നിവരാണ് പൊലീസിന്റെ ഔദ്യോഗിക സാമൂഹികമാദ്ധ്യമ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നത്.

English Summary

Kerala Police’s official Instagram page has become the first police department account in the world to reach 2 million followers. The achievement reflects its effective use of social media to strengthen public communication, spread safety messages quickly, and improve awareness campaigns. Its official Facebook page currently has 2.3 million followers.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALAPOLICE, KERALA POLICE INSTAGRAM, KERALA POLICE TWO MILLION FOLLOWERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA