SignIn
Kerala Kaumudi Online
Tuesday, 22 September 2026 1.23 AM IST

പാർട്ടി പ്രവർത്തകന്റെ കൊലപാതകത്തിൽ ശക്തമായി അപലപിക്കുന്നു, കർശന പൊലീസ് നടപടിയ്‌ക്ക് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി

pinarayi

പാലക്കാട്: മരുതറോഡിൽ സിപിഎം ലോക്കൽ കമ്മിറ്റിയംഗം ഷാജഹാന്റെ കൊലപാതകത്തെ അപലപിച്ച് മുഖ്യമന്ത്രി. ഷാജഹാന്റെ കൊലയിൽ അനുശോചിച്ച മുഖ്യമന്ത്രി സംസ്ഥാനത്ത് സമാധാനാന്തരീക്ഷം തകർക്കാനുള‌ള നീക്കങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പൊലീസിന് നിർദ്ദേശം നൽകിയെന്നും അറിയിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം ചുവടെ:

പാലക്കാട് മരുതറോഡ് സിപിഐ എം ലോക്കൽകമ്മിറ്റി അംഗം ഷാജഹാന്റെ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു. ഷാജഹാന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.
സമാധാനാന്തരീക്ഷം തകർക്കാനുള്ള ഇത്തരം നീക്കങ്ങൾക്കെതിരെ കർശന നടപടികളെടുക്കും. കുറ്റമറ്റ അന്വേഷണത്തിലൂടെ കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CM PINARAI, FB POST, PALAKKAD MURDER, SHAHJAHAN MURDER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA