SignIn
Kerala Kaumudi Online
Sunday, 20 September 2026 5.18 PM IST

മീശ പിരിച്ച് മാസ് ലുക്കിൽ കാർത്തികേയനായി ബേസിലും ശ്രീനിവാസനായി ടൊവിനോയും: വൈറലായി രാവണപ്രഭു എഐ വീഡിയോ

basil-joseph
എഐ നിർമിത ചിത്രം

ദേവാസുരം എന്ന ക്ലാസിക് ചിത്രത്തിന്റെ രണ്ടാം ഭാ​ഗമായി എത്തിയ എക്കാലത്തെയും മികച്ച മാസ് ക്ലാസിക് ചിത്രമാണ് രാവണപ്രഭു. മോഹൻലാൽ ഇരട്ടവേഷത്തിൽ തകർത്ത് അഭിനയിച്ച ചിത്രത്തിൽ മറക്കാനാവാത്ത ഒരുപാട് രംഗങ്ങളും ഡയലോഗുകളും ആക്ഷൻ സീനുകളും നിറഞ്ഞുനിന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഒരു എഐ റീക്രിയേഷൻ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

വീഡിയോയിൽ മോഹൻലാലിന്റെ കഥാപാത്രമായ കാർത്തികേയനായി നടൻ ബേസിൽ ജോസഫും സിദ്ദിഖിന്റെ വില്ലൻ കഥാപാത്രമായ ശ്രീനിവാസനായി ടൊവിനോ തോമസുമാണ് എത്തുന്നത്. ചിത്രത്തിലെ ആക്ഷൻ രംഗത്തിന് തൊട്ടുമുൻപുള്ള തകർപ്പൻ സംഭാഷണ രംഗമാണ് എഐയിലൂടെ റീക്രിയേറ്റ് ചെയ്തിരിക്കുന്നത്.

മോഹൻലാലിന്റെയും സിദ്ദിഖിന്റെയും ഡയലോഗുകളാണ് ബേസിലിന്റെയും ടൊവിനോയുടെയും മുഖഭാവങ്ങളോടെ വീഡിയോയിൽ കാണാം. കാർത്തികേയന്റെ ഭാവത്തിൽ മാസായി ഡയലോഗ് പറയുന്ന ബേസിലാണ് വീഡിയോയിലെ പ്രധാന കൗതുകം. സിദ്ദിഖിന്റെ ഗൗരവത്തിലും ദേഷ്യത്തിലും തകർത്തഭിനയിക്കുന്ന ടൊവിനോയെയും വീഡിയോയിൽ കാണാം.

ഇൻസ്റ്റഗ്രാമിൽ വൈറലായ ഈ വീഡിയോ മോളിവുഡ്മാഡ് എന്ന അക്കൗണ്ടാണ് പങ്കുവച്ചിരിക്കുന്നത്. വീഡിയോയ്ക്ക വലിയ പിന്തുണയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. 'ബേസിൽ തൂക്കി' എന്നാണ് ഭൂരിഭാഗം കമന്റുകളും. എന്നാൽ മോഹൻലാലിന്റെയും സിദ്ദിഖിന്റെയും കഥാപാത്രങ്ങൾ യുവനടന്മാർക്ക് ചെയ്യാനാകില്ലെന്നും ചിലർ അഭിപ്രായപ്പെട്ടു.

English Summary

An AI re-creation video of the classic Malayalam film "Ravanaprabhu" has gone viral on social media. The video features actors Basil Joseph as Mohanlal's character Karthikeyan and Tovino Thomas as Siddique's villain Srinivasan, re-enacting a famous dialogue scene. Shared by MollywoodMad, the trending video has garnered significant attention and mixed reactions online.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAVANAPRABHU MOVIE, BASIL JOSEPH, TOVINO THOMAS, MOHANLAL, AI DANCE VIDEO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA