SignIn
Kerala Kaumudi Online
Tuesday, 01 September 2026 8.43 PM IST

വൈറൽ കണ്ണന് ഗുരുവായൂരിൽ മാംഗല്യം; വൈഷ്ണവ കെ സുനിൽ വിവാഹിതയായി

vaishnava-sunil
വൈഷ്ണവ കെ സുനിൽ, ശരത് ശശികുമാർ

കൃഷ്ണ വേഷത്തിലെത്തി മലയാളികളുടെ മനംകവർന്ന വൈഷ്ണവ കെ സുനിൽ വിവാഹിതയായി. ശരത് ശശികുമാറാണ് വരൻ. കഴിഞ്ഞ ദിവസം ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് വിവാഹം നടന്നത്. ശ്രീകൃഷ്ണജയന്തിക്ക് കണ്ണന്റെ വേഷത്തിലെത്തിയ വൈഷ്ണവയുടെ വീഡിയോ വൻ ഹിറ്റായിരുന്നു.

ഗുരുവായൂർ സ്വദേശിനിയാണ് വൈഷ്ണവ. അച്ഛൻ സുനിൽ കെ ഗുരുവായൂർ,​ അമ്മ മിനി സുനിൽ. ഇരുവരും നൃത്താദ്ധ്യാപകരാണ്. വൈഷ്ണവയുടെ വിവാഹ വീഡിയോ പുറത്തുവന്നതോടെ നിരവധി പേരാണ് ആശംസകൾ അറിയിച്ച് രംഗത്തെത്തുന്നത്.

'ഒരു ശ്രീകൃഷ്ണ ജയന്തി ദിവസം കേരളം മൊത്തം വൈറലായ ശ്രീ കൃഷ്ണൻ',​ 'കൃഷ്ണൻ ആയിട്ട് ഡാൻസ് കളിക്കുന്നകുട്ടി അല്ലേ',​ 'ഇത് കണ്ണൻ കുട്ടിയല്ലേ ആശംസകൾ,​ എന്റെ മോന് ക്രഷ് ആയിരുന്നു ഈ കണ്ണനെ',​ 'ഞങ്ങളുടെ കൃഷ്ണൻ' - ഇങ്ങനെ പോകുന്നു കമന്റുകൾ.

A post shared by GD.stories (@gd.stories)


English Summary

Vaishnava K Sunil, who won the hearts of Malayalis with her viral appearance as Lord Krishna during Sree Krishna Jayanti, has got married. She married Sharath Shashikumar at Guruvayur Temple. Following the release of their wedding video, social media users flooded the couple with congratulatory messages, fondly recalling Vaishnava’s viral Krishna avatar.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VAISHNAVA K SUNIL, KRISHNA ROLE VIRAL GIRL, VAISHNAVA MARRIAGE, GURUVAYUR WEDDING, KRISHNA JAYANTI VIRAL VID
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA